ആൻ്റി ഓക്‌സിഡൻ്റ്സിൻ്റുകൾ അടങ്ങിയ പുതിനയില മൊത്തത്തിലുള്ള ആരോഗ്യത്തിന് ഫലപ്രദമാണ്. പുതിനയിലയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ കാഴ്ച്ച ശക്തി കൂട്ടുന്നതിന് സഹായിക്കുന്നു. മറ്റൊന്ന് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റായ വിറ്റാമിൻ സി പുതിനയില അടങ്ങിയിട്ടുണ്ട്. പുതിനയിൽ ഇരുമ്പ്, മാംഗനീസ്, ഫോളേറ്റ് എന്നിവ അടങ്ങിയിരിക്കുന്നതിനാൽ വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് ഫലപ്രദമാണ്. വായിൽ നിന്ന് അസുഖകരമായ ഗന്ധം ഒഴിവാക്കാനും ഇവ ഉപയോഗിക്കാം. നാരങ്ങാ വെള്ളത്തിനൊപ്പമോ സാധാരണ വെളളത്തിലോ പുതിന നുള്ളിയിട്ട് ഉപയോഗിക്കാം.
പുതിനയില വായിൽ ബാക്ടീരിയകളുടെ വളർച്ചയെ തടയുകയും പല്ലിലെ പ്ലാക്ക് നിക്ഷേപം ശുദ്ധീകരിക്കുകയും ചെയ്യുന്നു. മാത്രമല്ല, ഇത് ബാക്ടീരിയകളെ നശിപ്പിക്കുകയും വായ്‌നാറ്റം തടയുകയും ചെയ്യും. അതുവഴി വായും പല്ലും സ്വാഭാവികമായും ആരോഗ്യകരമായി നിലനിർത്തുന്നു.
പുതിന വെള്ളം കുടിക്കുന്നത് ദഹനസംബന്ധമായ അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കുന്നു. ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ പുതിന അലർജികളും ആസ്ത്മ പോലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും അകറ്റുന്നതിന് ഗുണം ചെയ്യും. പുതിനയിലയിൽ ഉയർന്ന അളവിൽ സാലിസിലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരുവിനെയും പാടുകളെയും ഫലപ്രദമായി അകറ്റാൻ സഹായിക്കുന്നു.
കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പല ആളുകളെയും രോഗികളാക്കുന്നു. ജലദോഷത്തിനും ശ്വസന സംബന്ധമായ പ്രശ്‌നങ്ങൾക്കും പുതിന വെള്ളം സഹായകാണ്. മാത്രമല്ല, പുതിനയുടെ ആന്റി ബാക്ടീരിയൽ ഗുണം ചുമ മൂലമുണ്ടാകുന്ന അസ്വസ്ഥത ഒഴിവാക്കാനും സഹായിക്കുന്നു.
കോർട്ടിസോളിന്റെ അളവ് നിയന്ത്രിക്കുകയും സമ്മർദ്ദത്തിന് സ്വാഭാവിക പ്രതിരോധം സൃഷ്ടിക്കുകയും ചെയ്യുന്ന അഡാപ്റ്റോജെനിക് ഗുണങ്ങളും പുതിനയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ഈ ഗുണങ്ങളെല്ലാം അടങ്ങിയിരിക്കുന്നതിനാൽ പുതിന വെള്ളമായോ അല്ലാതെ പുതിന സ്മൂത്തിയാോ സാലഡിനൊപ്പം ചേർത്ത് കഴിക്കാവുന്നതാണ്.