തിരുവനന്തപുരം: നാഗർകോവിൽ- കന്യാകുമാരി മേഖലയിൽ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ട്രയിൻ ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. 10 ട്രയിനുകൾ പൂർണമായും റദ്ദാക്കി. 11 ട്രെയിനുകൾ ഭാഗികയും റദ്ദാക്കിയിട്ടുണ്ട്. ഗുരുവായൂർ എക്സ്പ്രസുകൾ വഴിതിരിച്ചുവിടും. മാർച്ച് 20 മുതൽ 27 വരെയാണ് നിയന്ത്രണം.
പൂർണമായും റദ്ദാക്കിയവ:
06772 കൊല്ലം-കന്യാകുമാരി മെമു (മാർച്ച് 20,23,24,25,26,27)
06773 കന്യാകുമാരി-കൊല്ലം മെമു (മാർച്ച് 20, 21, 23, 24, 25, 26, 27)
06429 കൊച്ചുവേളി-നാഗർകോവിൽ എക്സ്പ്രസ് (മാർച്ച് 23, 24, 26, 27)
06430 നാഗർകോവിൽ -കൊച്ചുവേളി എക്സ്പ്രസ് (മാർച്ച് 23, 24, 25, 26, 27)
06425 കൊല്ലം-തിരുവനന്തപുരം എക്സ്പ്രസ് (മാർച്ച് 22, 23, 24, 25,26, 27)
06435 തിരുവനന്തപുരം-നാഗർകോവിൽ എക്സ്പ്രസ് (മാർച്ച് 22, 23,24,25,26,27)
06428 നാഗർകോവിൽ-കൊച്ചുവേളി എക്സ്പ്രസ് (മാർച്ച് 23,24, 25, 26, 27 )
06433 കൊച്ചുവേളി-നാഗർകോവിൽ എക്സ്പ്രസ് (മാർച്ച് 20, 21, 23, 24, 25, 26,27)
06770 കൊല്ലം-ആലപ്പുഴ എക്സ്പ്രസ് (മാർച്ച് 23,24, 25, 26, 27,)
06771 ആലപ്പുഴ-കൊല്ലം എക്സ്പ്രസ് (മാർച്ച് 23, 24, 25, 26, 27)
ഭാഗികമായി റദ്ദാക്കിയവ
പുണെ-കന്യാകുമാരി എക്സ്പ്രസ് (16381) മാർച്ച് 18, 19, 25 തീയതികളിൽ നാഗർകോവിലിലും മാർച്ച് 20, 21, 22, 23, 24 തീയതികളിൽ കൊച്ചുവേളിയിലും യാത്ര അവസാനിപ്പിക്കും.
മാർച്ച് 20, 21,22, 23, 24,25 തീയതികളിലെ ബംഗളൂരു-കന്യാകുമാരി ഐലൻഡ് (16526) കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും.
മാർച്ച് 23, 24, 25, 26,27 തീയതികളിലെ പുനലൂർ -നാഗർകോവിൽ എക്സ്പ്രസ് (06639 ) പാറശ്ശാലയിൽ യാത്ര അവസാനിപ്പിക്കും.
മാർച്ച് 25 ലെ ഹൗറ-കന്യാകുമാരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12665) നാഗർകോവിൽ വരെയെ ഉണ്ടാകൂ.
മാർച്ച് 20, 21,22 തീയതികളിലെ കന്യാകുമാരി-പുനലൂർ പാസഞ്ചർ (06640) നാഗർകോവിലിൽ നിന്നാകും യാത്ര ആരംഭിക്കുക.
മാർച്ച് 22 ലെ കന്യാകുമാരി-ശ്രീ വൈഷ്ണോദേവി കത്റ ഹിമസാഗർ എക്സ്പ്രസ് (16317) കന്യാകുമാരിക്ക് പകരം നാഗർകോവിലിൽനിന്നാണ് യാത്ര തുടങ്ങുക.
മാർച്ച് 23, 24, 25, 26, 27 തീയതികളിൽ കന്യാകുമാരി-പുണെ എക്സ്പ്രസ് (16382) കൊച്ചുവേളിയിൽനിന്നാകും യാത്ര തുടങ്ങുക.
മാർച്ച് 23, 24, 25, 26, 27 തീയതികളിലെ കന്യാകുമാരി-ബംഗളൂരു എക്സ്പ്രസ് (16525 ) കന്യാകുമാരിക്ക് പകരം കൊച്ചുവേളിയിൽനിന്ന് സർവിസ് ആരംഭിക്കും.
മാർച്ച് 23, 24, 25, 26, 27 തീയതികളിലെ കന്യാകുമാരി -പുനലൂർ പാസഞ്ചർ (06640) പാറശ്ശാലയിൽനിന്നാകും യാത്ര തുടങ്ങുക.
മാർച്ച് 23,24, 25, 26, 27, 28 ൽ നാഗർകോവിൽ-കോട്ടയം എക്സ്പ്രസ്, നാഗർകോവിലിന് പകരം കൊല്ലത്ത് നിന്നാകും സർവിസ് തുടങ്ങുക.
മാർച്ച് 22, 23, 24, 25, 26, 27 തീയതികളിലെ തിരുവനന്തപുരം-തിരുച്ചിറപ്പള്ളി സൂപ്പർ ഫാസ്റ്റ് തിരുനെൽവേലിയിൽനിന്ന് സർവിസ് ആരംഭിക്കും.
വഴിതിരിച്ചുവിടും
ചെന്നൈ എഗ്മോർ -ഗുരുവായൂർ എക്സ്പ്രസ് (16127) നാഗർകോവിൽ -തിരുവനന്തപുരം-ആലപ്പുഴ-എറണാകുളം റൂട്ടിന് പകരം മാർച്ച് 23, 24, 25, 26 തീയതികളിൽ ചെന്നൈയിൽനിന്ന് ദിണ്ഡിഗൽ -പൊള്ളാച്ചി-പാലക്കാട് വഴിയാകും ഗുരുവായൂരിലേക്കെത്തുക. ഗുരുവായൂർ-ചെന്നൈ എഗ്മോർ (16128) എറണാകുളം-ആലപ്പുഴ-തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിനു പകരം ഗുരുവായൂരിൽനിന്ന് പാലക്കാട്, പൊള്ളാച്ചി-ദിണ്ഡിഗൽ വഴിയാകും ചെന്നൈയിലേക്ക് പോവുക.
വൈകും
മാർച്ച് 24 ന് ഉച്ചക്ക് 2.35 ന് നാഗർകോവിലിൽനിന്ന് പുറപ്പെടേണ്ട ഷാലിമാർ ഗുരുദേവ് എക്സ്പ്രസ് (12659) ഒന്നേകാൽ മണിക്കൂർ വൈകി വൈകീട്ട് നാലിനേ യാത്ര തുടങ്ങൂ.