മലയാറ്റൂർ : മുറിവേറ്റ കാട്ടുകൊമ്പനെ ചികിത്സിക്കാൻ ഡോ അരുൺ സക്കറിയയും സംഘവും അതിരപ്പിള്ളിയിലെത്തി. ഇന്ന് ആനയെ നിരീക്ഷിക്കും. കോടനാട് കൂട് പൂർത്തിയാകുന്ന മുറയ്ക്ക് കാട്ടാനയെ മയക്കുവെടി വെയ്ക്കാനാണ് തീരുമാനം. ഇന്ന് ഉച്ചയ്ക്ക് ശേഷമോ നാളെയോ ആയിരിക്കും മയക്കുവെടി വെക്കുക. മയക്കുവെടി വെച്ചശേഷം ആനയെ കോടനാട്ടിലേക്ക് കൊണ്ടുപോകും. കോടനാട് വെച്ചായിരിക്കും ആനയ്ക്ക് ചികിത്സ നൽകുക. മൂന്ന് കുങ്കിയാനകളെ ഇതിനകം തന്നെ അതിരപ്പിള്ളിയിൽ എത്തിച്ചിട്ടുണ്ട്. കോന്നി സുരേന്ദ്രൻ, വിക്രം,കുഞ്ചി എന്ന് മൂന്ന് ആനകളെയാണ് അതിരപ്പള്ളിയിൽ എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു മസ്തകത്തിൽ പരിക്കേറ്റ നിലയിൽ ആനയെ വനത്തിനുള്ളിൽ കണ്ടെത്തിയത്.