തിരുവനന്തപുരം : കേരള സർവകലാശാലയിലെ പോരിനിടെ എസ്എഫ്ഐയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നൽകി കേരള സർവകലാശാല താത്കാലിക വൈസ് ചാൻസലർ ഡോ. സിസ തോമസ്. ഓഫീസ് പ്രവർത്തനം തടസ്സപ്പെടുത്തിയെന്നും സർവകലാശാലയിലെ വസ്തുവകകൾക്കും ഉപകരണങ്ങൾക്കും വലിയ തോതിൽ നാശനഷ്ടങ്ങൾ വരുത്തിയെന്നും പരാതിയിൽ പറയുന്നു. കുറ്റക്കാരെ കണ്ടെത്തി മേൽനടപടികൾ സ്വീകരിക്കണമെന്നും സിസ തോമസ് പരാതിയിൽ വ്യക്തമാക്കി. സർവകലാശാലകളെ കാവിവൽക്കരിക്കാൻ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്എഫ്ഐ കേരള സർവകലാശാലയിലേക്ക് മാർച്ച് നടത്തിയത്. കേരള സർവകലാശാല ആസ്ഥാനത്തെ കവാടം തള്ളിത്തുറന്ന പ്രവർത്തകർ സെനറ്റ് ഹാളിനുള്ളിലേക്ക് കടന്ന് പ്രതിഷേധിച്ചു. പിന്നീട് പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ് ഉണ്ടായത്.