ടോക്യോ: പ്രമുഖ ജാപ്പനീസ് അനിമേഷൻ ടി.വി പരിപാടിയായ ഡ്രാഗൺ ബാൾ സ്രഷ്ടാവ് അകിര ടൊറിയാമ അന്തരിച്ചു. സബ്ഡ്യൂറൽ ഹെമറ്റോമ ബാധിച്ച് ചികിത്സയിലായിരുന്നു.
ടൊറിയാമ 1984ൽ ആരംഭിച്ച ഡ്രാഗൺ ബാൾ കോമിക് സീരീസിനെ അനുകരിച്ച് നിരവധി അനിമേഷൻ ടി.വി ഷോയും വിഡിയോ ഗെയിമുകളും സിനിമകളും വന്നു. ഭൂമിയെ രക്ഷിക്കാൻ സൺ ഗോകു എന്ന കുട്ടി മാന്ത്രികശക്തി ഉപയോഗിച്ച് നടത്തുന്ന പോരാട്ടമായിരുന്നു ഡ്രാഗൺ ബാളിന്റെ പ്രമേയം.
അരലെ എന്ന റോബോട്ട് പെൺകുട്ടിയുടെയും അവളുടെ ശാസ്ത്രജ്ഞന്റെയും കഥപറയുന്ന ഡോ. സ്ലംപ് ആണ് ആദ്യ സൃഷ്ടി. ഡ്രാഗൺ ക്വസ്റ്റ് സീരീസ്, ക്രോണോ ട്രിഗർ തുടങ്ങി നിരവധി വിഡിയോ ഗെയിമുകളുടെ കാരക്ടർ ഡിസൈനറായിരുന്നു അദ്ദേഹം.