കാസര്‍കോട്: പുഴയില്‍ കുളിക്കാനിറങ്ങിയ പതിനഞ്ചുകാരനടക്കം മൂന്ന് പേര് മുങ്ങി മരിച്ചു. കുണ്ടംകുഴി ഗദ്ധേമൂലയിലെ ചന്ദ്രാജിയുടെ മകന് നിധിന് (38), ഭാര്യ കര്‍ണാടക സ്വദേശിനി ദീക്ഷ (30), ഇവരുടെ ബന്ധു മനീഷ് (16) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കുണ്ടംകുഴി തോണികടവ് ചൊട്ടയില്‍ അപകടമുണ്ടായത്.