മസ്കറ്റ് : ഇരുന്നൂറ് കിലോയിലധികം മയക്കുമരുന്ന് കടത്താൻ ശ്രമിച്ച എട്ട് പ്രവാസികൾ ഒമാനിൽ പിടിയിൽ. 225 കിലോയോളം മയക്കുമരുന്ന് കടത്താൻ ശ്രമിച്ച എട്ട് പ്രവാസികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. പിടിലായ എട്ടുപേരും ഏഷ്യൻ വംശജരാണെന്ന് റോയൽ ഒമാൻ പോലീസിന്റെ വാർത്താ കുറിപ്പിൽ പറയുന്നു. 175 കിലോഗ്രാം ഹാഷിഷും 50 കിലോഗ്രാം ക്രിസ്റ്റൽ മെത്തുമാണ് ഏഷ്യൻ വംശജരായ എട്ട് പ്രവാസികൾ ഒമാനിലേക്ക് കടത്താന്‍ ശ്രമിച്ചത്.
മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയെ പ്രതിരോധിക്കാനുള്ള ഒമാനിലെ ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗമാണ് എട്ട് പേരെ അറസ്റ്റ് ചെയ്തത്. പിടിലായ എട്ട് പേർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചു വരികയാണെന്നും റോയൽ ഒമാൻ പോലീസിന്റെ വാർത്താകുറുപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് വ്യത്യസ്ത കേസുകളിലായിട്ടാണ് എട്ട് ഏഷ്യൻ വംശജരായ പ്രവാസികൾ റോയൽ ഒമാൻ പോലീസിന്റെ പിടിയിലായത്.