ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി. കാര്‍ ചാര്‍ജറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു നിരോധിത ഗുളികകള്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്. രാജ്യത്തെ പോസ്റ്റല്‍ കണ്‍സൈന്‍മെന്റ്സ് കസ്റ്റംസ് ഡിവിഷന് കീഴിലുള്ള എയര്‍ കാര്‍ഗോ ആന്റ് പ്രൈവറ്റ് എയര്‍പോര്‍ട്ട്സ് ഡിപ്പാര്‍ട്ട്മെന്റാണ് ലഹരിക്കടത്ത് പരാജയപ്പെടുത്തിയത്.കാര്‍ ചാര്‍ജറുകള്‍ കൊണ്ടുവന്ന പാര്‍സലില്‍ രണ്ട് തരം നിരോധിത ലഹരി ഗുളികളാണ് ഒളിപ്പിച്ചിരുന്നത്. 169 ക്യാപ്റ്റഗണ്‍ ഗുളികകളും 41 ലാറിക ഗുളികകളും ഇതിലുണ്ടായിരുന്നു. പിടിച്ചെടുത്ത സാധനങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെ അധികൃതര്‍ പുറത്തുവിട്ടു.
ഒരു വാഹനത്തിന്റെ പിന്‍സീറ്റില്‍ ഒളിപ്പിച്ച് ഖത്തറിലേക്ക് ഹാഷിഷ് കടത്താനുള്ള ശ്രമം കഴിഞ്ഞയാഴ്ച അധികൃതര്‍ തടഞ്ഞിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ കൂടി സഹകരണത്തോടെ അഞ്ച് കിലോഗ്രാം മയക്കുമരുന്നാണ് അന്ന് ഖത്തര്‍ ലാന്റ് കസ്റ്റംസ് പിടികൂടിയത്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രതിരോധിക്കാനായി അത്യാധുനിക സംവിധാനങ്ങളും പരിശീലവും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെ ശരീര ഭാഷയില്‍ നിന്നുപോലും അസ്വഭാവികതകള്‍ തിരിച്ചറിയാന്‍ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥര്‍ക്ക് സാധിക്കും. ഒപ്പം കള്ളക്കടത്തുകാര്‍ ഉപയോഗിക്കുന്ന ഏറ്റവും പുതിയ രീതികള്‍ വരെ ഉദ്യഗസ്ഥര്‍ കണ്ടെത്തുമെന്നും കസ്റ്റംസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.