ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വിശന്നുകരഞ്ഞ കുഞ്ഞിനെ അച്ഛന് നിലത്തു വലിച്ചെറിഞ്ഞ് കൊന്നു. കേസരിയ ഗ്രാമത്തിലാണ് സംഭവം. രവി മൗര്യ (25) യാണ് ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത്. സംഭവ സമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നു. വ്യാഴാഴ്ച്ച രാത്രിയായിരുന്നു സംഭവം.
ഒരു വര്‍ഷം മുമ്പായിരുന്നു രവി മൗര്യയുടെ വിവാഹം. സ്ഥിരം മദ്യപാനിയായിരുന്ന രവി വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. വ്യാഴാഴ്ച്ച രാത്രി, രവി മദ്യപിച്ച് വീട്ടിലെത്തിയ സമയത്ത് കുഞ്ഞ് വിശന്ന് കരയുകയായിരുന്നു. തുടര്‍ന്ന് പ്രകോപിതനായി ഒന്നര വയസ്സുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലുകയായിരുന്നു. ഇതിനു ശേഷം, ഇയാള്‍ ഓടിരക്ഷപ്പെട്ടു.