ദുബൈ: ദുബൈയിലെ ടോൾ ഗേറ്റ് പ്രവർത്തന സംവിധാനമായ സാലികിന്റെ ഓഹരികൾക്ക് വിപണിയിൽ മികച്ച പ്രതികരണം. നിലവിൽ ലഭ്യമായ ഓഹരികളുടെ 49 ഇരട്ടി ആളുകളാണ് ഓഹരികൾ വാങ്ങാനായി രംഗത്തുള്ളത്. ഓഹരി വിൽപനയിലൂടെ നൂറു കോടി ഡോളറിന്റെ നിക്ഷേപമാണ് സാലിക്കിന് ലഭിച്ചത്.
ഓഹരി വിപണിയിൽ ചരിത്രം തിരുത്തുന്ന പ്രതികരണമാണ് സാലിക്കിന്റെ ഐപിഒയ്ക്ക് ലഭിച്ചത്. പ്രതീക്ഷിച്ചതിനേക്കാൾ 43 ഇരട്ടി നിക്ഷേപമാണ് ഓഹരി വിൽപനയിലൂടെ സാലിക്കിന് ലഭിച്ചത്. വിപണിയിലെ ചില്ലറ വ്യാപാരത്തിലൂടെ പ്രാദേശിക നിക്ഷേപകരുടെ എണ്ണം 119 മടങ്ങ് വർധിച്ച് 34.7 ബില്യൻ ദിർഹത്തിനു മുകളിലെത്തിയതായും അധികൃതര്‍ അറിയിച്ചു. സെപ്റ്റംബർ 26 തിങ്കളാഴ്ച ഐപിഒ വഴി ഓഹരികൾ സ്വന്തമാക്കിയ നിക്ഷേപകരെ അവരുടെ ഓഹരി വിഭജനം സംബന്ധിച്ച വിവരങ്ങൾ എസ്എംഎസിലൂടെ അറിയിക്കും.