റാന്നി: ചികിത്സച്ചെലവ് നൽകാതെ വഞ്ചിച്ച റിലിഗയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി 7,22,250 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പത്തനംതിട്ട ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം വിധിച്ചു. അയിരൂർ കക്കാട്ടുകുഴിയിൽ പുത്തൻവീട്ടിൽ ഫിലിപ് ജോൺ നൽകിയ പരാതിയിലാണ് തീർപ്പ്.
എന്ത് അസുഖം വന്നാലും ആനുകൂല്യങ്ങൾ കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രീമിയം അടപ്പിച്ചത്. ഇതിനിടെ, 2018ൽ രോഗത്തിന് തിരുവല്ല സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് തമിഴ്നാട്ടിലും ചികിത്സ തേടിയതിന്റെ ചെലവ് 6,87,256 രൂപ നൽകാൻ കമ്പനി തയാറായില്ല. തുടർന്നാണ് പത്തനംതിട്ട ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്. ഉപഭോക്തൃ ഫോറം പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പൻ എന്നിവർ വിധിച്ചു.