കരുനാഗപ്പള്ളി: സംസ്ഥാനത്ത് റേഷൻ വിതരണം പ്രതിസന്ധിയിൽ. ഇ-പോസ് മെഷീൻ പണിമുടക്കിയതോടെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും മൂന്ന് ദിവസമായി റേഷൻ വിതരണം മുടങ്ങി.
റേഷൻ കടകളിലെ ഇ പോസ് മെഷീനുകൾ കേടായതിനാൽ മിക്ക സ്ഥലങ്ങളിലും റേഷൻ വിതരണം അവതാളത്തിലാണെന്നും മെഷീനുകൾ പ്രവർത്തന ക്ഷമമാക്കി ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ സത്വരനടപടി വേണമെന്നും കേരളാ സ്റ്റേറ്റ് കൺസ്യൂമർ കൗൺസിൽ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് റിട്ട. എസ്.പി.എം. മൈതീൻ കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എം. കുഞ്ഞച്ചൻ, ഷാജഹാൻ പണിക്കത്ത്, മുനമ്പത്ത് ഷിഹാബ്, എ. ജമാലുദീർ കുഞ്ഞ്, ലത്തീഫ് മാമൂട്, കുന്നേൽ രാജേന്ദ്രൻ , ഷിബു മങ്ങാട്, തെങ്ങമം ശശി, വിശ്വംഭരൻ വി.കെ.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.