ന്യൂഡൽഹി: കശ്മീർ താഴ്വരയിൽ ഭൂചലനം. വൈകിട്ട് 6.45ന് റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അഫ്ഗാനിസ്താൻ-താജികിസ്താൻ അതിർത്തിയിലാണ് അനുഭവപ്പെട്ടത്. അഫ്ഗാനിസ്താനിലെ ഫൈസബാദിന് തെക്ക് -കിഴക്ക് 84 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. നാഷണൽ സെന്റർ ഫോർ സീസ്മോളജിയാണ് വാർത്ത സ്ഥിരീകരിച്ചത്. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.