• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ആനയെയോ കുതിര​യെയോ എന്തിനെയെങ്കിലും തിന്നോ, എന്തിനാണീ ഷോ’; ​മോദിക്ക് പിന്നാലെ ഭക്ഷണ വിവാദം ഏറ്റെടുത്ത് രാജ്നാഥ് സിങ്

by Web Desk 04 - News Kerala 24
April 14, 2024 : 7:09 pm
0
A A
0
‘ആനയെയോ കുതിര​യെയോ എന്തിനെയെങ്കിലും തിന്നോ, എന്തിനാണീ ഷോ’; ​മോദിക്ക് പിന്നാലെ ഭക്ഷണ വിവാദം ഏറ്റെടുത്ത് രാജ്നാഥ് സിങ്

ന്യൂഡൽഹി: നവരാത്രി വേളയിൽ സസ്യേതര ഭക്ഷണം കഴിക്കുന്ന പ്രതിപക്ഷ നേതാക്കൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ രംഗത്തുവന്നതിതിന് പിന്നാലെ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനെതിരെ വിമർശനവുമായി ബി.ജെ.പി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിങ്ങും. നവരാത്രി സമയത്ത് ചില നേതാക്കൾ സസ്യേതര ഭക്ഷണം കഴിച്ച് അതിന്റെ വിഡിയോ പോസ്റ്റ് ചെയ്ത് ഒരു വിഭാഗം ആളുകളുടെ വോട്ട് നേടാൻ ശ്രമിക്കുകയാണെന്നായിരുന്നു ആരോപണം. നിങ്ങൾ മീനോ ആന​യെയോ കുതിരയെയോ തിന്നോളൂവെന്നും എന്നാൽ, എന്തിനാണീ ഷോയെന്നും അദ്ദേഹം ചോദിച്ചു. ബിഹാറിലെ ജമുയി മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥി അരുൺ ഭാരതിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നവരാത്രിയിൽ നിങ്ങൾ മത്സ്യം കഴിക്കുന്നു. നിങ്ങൾ എന്ത് സന്ദേശമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്? മത്സ്യമോ പന്നിയോ പ്രാവോ ആനയോ കുതിരയോ എന്നിങ്ങനെ നിങ്ങൾ ആഗ്രഹിക്കുന്നതെന്തും തിന്നോളൂ. എന്നാൽ, ഇങ്ങനെ ഷോ കാണിക്കുന്നതിന്റെ ആവശ്യമെന്താണ്? ഇത് വോട്ടിന് വേണ്ടി, പ്രീണന രാഷ്ട്രീയത്തിന് വേണ്ടി മാത്രമാണ്. ഇക്കാരണത്താൽ ഒരു പ്രത്യേക മതത്തിലുള്ളവർ തങ്ങൾക്ക് വോട്ട് ചെയ്യുമെന്ന് അവർ കരുതുന്നു. ലാലു ജി, ഇത്തരക്കാരെ കൈകാര്യം ചെയ്യാൻ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു’ -എന്നിങ്ങനെയായിരുന്നു രാജ്നാഥ് സിങ്ങിന്റെ പ്രസംഗം.

തേജസ്വി യാദവ് മീൻ കഴിക്കുന്ന വിഡിയോ ഈയിടെ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. നവരാത്രി ആരംഭിച്ച ശേഷം പോസ്റ്റ് ചെയ്ത വിഡിയോ ബി.​ജെ.പി വിവാദമാക്കി. മുൻ ബിഹാർ ഉപമുഖ്യമന്ത്രി ‘സീസണൽ സനാതനി’ ആണെന്നും പ്രീണന രാഷ്ട്രീയം പ്രയോഗിക്കുകയാണെന്നുമുള്ള ആരോപണവുമായി ബി.ജെ.പി നേതാവ് ഗിരിരാജ് സിങ് രംഗത്തുവന്നു. ഇതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് കാമ്പയിനിൽ വിഷയം എടുത്തിട്ടത്.

വെള്ളിയാഴ്ച ഉധംപൂരിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിലാണ് രാഹുൽ ഗാന്ധിക്കും ആർ​.ജെ.ഡി നേതാവ് തേജസ്വി യാദവിനുമെതിരെ മോദി ആഞ്ഞടിച്ചത്. പ്രതിപക്ഷ നേതാക്കളുടേത് മുഗൾ ചിന്താഗതിയാണെന്നും മാംസാഹാരം കഴിച്ച് രാജ്യത്തെ ജനങ്ങളെ പരിഹസിക്കുകയാണെന്നും മോദി ആരോപിച്ചു. നവരാത്രി വേളയിലും സാവനിലും സസ്യേതര ഭക്ഷണം കഴിക്കുന്നത് ആളുകളുടെ വികാരങ്ങളെ വ്രണപ്പെടുത്തി. സാവൻ എന്ന പരിശുദ്ധ മാസത്തിൽ മാംസാഹാരം കഴിക്കുന്നതിന്റെ വിഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു. വ്യക്തികൾക്ക് അവരുടെ ഭക്ഷണക്രമം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ അവരുടെ പ്രവർത്തനങ്ങൾക്ക് പിന്നിലെ പ്രതിപക്ഷ നേതാക്കളുടെ ഉദ്ദേശ്യശുദ്ധി പ്രാധാന്യമർഹിക്കുന്നുണ്ടെന്നും ആരെയും പേരെടുത്തു പറയാതെ മോദി സൂചിപ്പിച്ചു.

വിമർശനങ്ങൾക്ക് മറുപടിയുമായി തേജസ്വി രംഗത്തെത്തുകയും ചെയ്തു. ബി.ജെ.പിയുടെയും ഗോഡി മീഡിയ അനുയായികളുടെയും ഐ.ക്യു പരിശോധിക്കുന്നതിനാണ് ഞങ്ങൾ ഈ വിഡിയോ അപ്‌ലോഡ് ചെയ്തത്. ഞങ്ങളുടെ ചിന്ത ശരിയാണെന്ന് തെളിയിക്കപ്പെട്ടു’ -എന്നിങ്ങനെയായിരുന്നു തേജസ്വിയുടെ പ്രതികരണം.

തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും മോദിക്കെതിരെ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യത്തെ ജനങ്ങളുടെ ഭക്ഷണ ശീലത്തെ കുറിച്ചും സംസ്കാരത്തെ കുറിച്ചും ഒരു ചുക്കും അറിയില്ലെന്നായിരുന്നു കൂച്ച്ബെഹറിൽ തെരഞ്ഞെടുപ്പ് റാലിയിൽ അദ്ദേഹത്തിന്റെ പ്രതികരണം. ‘ഈ പുണ്യമാസത്തിൽ മത്സ്യം കഴിക്കുന്നവർ ഹിന്ദുവിശ്വാസികളല്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പല ഹിന്ദുവീടുകളിലും മത്സ്യവും മാംസവുമില്ലാതെ ദുർഗ പൂജയും കാളി പൂജയും സമ്പൂർണമാകില്ലെന്ന നമ്മുടെ സംസ്കാരത്തെ കുറിച്ച് പ്രധാനമന്ത്രിക്ക് അറിയില്ലേ എന്നും അഭിഷേക് ​ബാനർജി ചോദിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അനില്‍ പറഞ്ഞതെല്ലാം എ.കെ ആന്‍റണിയെക്കുറിച്ചെന്നാവര്‍ത്തിച്ച് എം.എം ഹസൻ

Next Post

സരബ്ജിത് സിങ്ങിന്റെ ഘാതകന്‍ ലാഹോറിൽ അജ്ഞാതരുടെ വെടിയേറ്റുമരിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സരബ്ജിത് സിങ്ങിന്റെ ഘാതകന്‍ ലാഹോറിൽ അജ്ഞാതരുടെ വെടിയേറ്റുമരിച്ചു

സരബ്ജിത് സിങ്ങിന്റെ ഘാതകന്‍ ലാഹോറിൽ അജ്ഞാതരുടെ വെടിയേറ്റുമരിച്ചു

പൗരത്വ സംരക്ഷണ ജാഥയല്ല, പിണറായി നടത്തേണ്ടതു വീണാ വിജയൻ സംരക്ഷണ ജാഥയാണെന്ന് എ.പി. അബ്ദുല്ലക്കുട്ടി

പൗരത്വ സംരക്ഷണ ജാഥയല്ല, പിണറായി നടത്തേണ്ടതു വീണാ വിജയൻ സംരക്ഷണ ജാഥയാണെന്ന് എ.പി. അബ്ദുല്ലക്കുട്ടി

ഇറാൻ പിടിച്ചെടുത്ത കപ്പലിലുള്ളവർ സുരക്ഷിതർ, ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് കപ്പൽ കമ്പനി

ഇറാൻ പിടിച്ചെടുത്ത കപ്പലിലുള്ളവർ സുരക്ഷിതർ, ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് കപ്പൽ കമ്പനി

വയനാട്ടിൽ കാർ മരത്തിലിടിച്ച് അപകടം: ചികിത്സയിലായിരുന്ന 12കാരിയും മരിച്ചു

വയനാട്ടിൽ കാർ മരത്തിലിടിച്ച് അപകടം: ചികിത്സയിലായിരുന്ന 12കാരിയും മരിച്ചു

മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In