രക്തത്തിലെ പഞ്ചസാര (ഗ്ലൂക്കോസ്) വളരെ ഉയർന്നതായിരിക്കുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് പ്രമേഹം. പാൻക്രിയാസ് ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാത്തപ്പോൾ ഇത് വികസിക്കുന്നു. ഇന്ന് കൂടുതൽ പേരിലും കണ്ടുവരുന്നത് ടൈപ്പ് 2 പ്രമേഹമാണ്.
പ്രമേഹരോഗികൾ എപ്പോഴും അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്…
- ഒന്ന്…
- ഫ്ളവനോയ്ഡുകളും പോളിസാക്കറൈഡുകളും ധാരാളം അടങ്ങിയ വെണ്ടയ്ക്കയും പ്രമേഹരോഗികൾക്ക് ഉത്തമമാണ്. ഇവ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കും. രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കുന്ന സംയുക്തങ്ങൾക്ക് പുറമേ, ആന്റിഓക്‌സിഡന്റുകളുടെയും ഫോളേറ്റ്, ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ തുടങ്ങിയ സുപ്രധാന പോഷകങ്ങളുടെയും ഉറവിടമാണ് വെണ്ടയ്ക്ക.
- രണ്ട്…
- കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉള്ളതിനാൽ പ്രമേഹമുള്ളവർക്ക് ബ്രൊക്കോളി ഒരു മികച്ച ഭക്ഷണമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ ഇത് സഹായിക്കുന്നു. പ്രമേഹമുള്ളവർക്ക് ഇത് പ്രത്യേകിച്ചും പ്രയോജനകരമാണ്.
- മൂന്ന്…
- ബദാം, കടല തുടങ്ങിയ നട്സും പ്രമേഹ രോഗികൾക്ക് ഉത്തമമാണ്. ചിയ വിത്തുകൾ പോലെ ഫൈബറും ലോ ഡൈജസ്റ്റബിൾ കാർബും അടങ്ങിയിട്ടുള്ള ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. എന്നാൽ ഭാരം വർധിപ്പിക്കുമെന്നതിനാൽ ഇവ പരിമിതമായ തോതിൽ മാത്രമേ കഴിക്കാൻ പാടുള്ളൂ.
- നാല്…
- ഓട്‌സിൽ നാരുകളും പോഷകങ്ങളും കൂടുതലാണ്. എന്നാൽ പൂരിതവും ട്രാൻസ് ഫാറ്റും പഞ്ചസാരയും കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും.
- അഞ്ച്…
- വെളുത്തുള്ളി കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും. ഇത് പ്രമേഹമുള്ള 80 ശതമാനം ആളുകളെയും ബാധിക്കുന്നു.വെളുത്തുള്ളി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് 2006 ൽ നടത്തിയ പഠനത്തിൽ പറയുന്നു.