അമിതവണ്ണം പലരേയും അലട്ടുന്ന പ്രശ്നമാണ്. ഭാരം കുറയ്ക്കുന്നതിന് ഭക്ഷണങ്ങൾ വഹിക്കുന്ന വളരെ വലുതാണ്. ബോഡി മാസ് ഇൻഡെക്സ് 30ന് മുകളിലുള്ളവർ അമിതവണ്ണമുള്ളവരായി കണക്കാക്കുന്നു. പലതരത്തിലുള്ള രോഗങ്ങൾക്ക് അമിതവണ്ണം കാരണമാകാറുണ്ട്. ഭാരം കുറയ്ക്കാൻ കലോറി കുറഞ്ഞ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ…
ആപ്പിൾ…
ആപ്പിളിന് ചില കാരണങ്ങളാൽ ശരീരഭാരം കുറയ്ക്കാൻ കഴിയും. അവയിൽ കലോറി കുറവാണ്. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ആപ്പിൾ. ഫൈബർ അടങ്ങിയതും സ്വാഭാവികമായും മധുരമുള്ളതുമാണ്.
ബീറ്റ്റൂട്ട്…
ബീറ്റ്റൂട്ടിൽ കലോറി വളരെ കുറവാണ്. 100 ഗ്രാം ബീറ്റ്റൂട്ടിൽ 43 കലോറിയും 2.8 ഗ്രാം ഫൈബറുമാണ് അടങ്ങിയിട്ടുള്ളത്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു അവശ്യ പോഷകമാണ് ഫൈബർ. ബീറ്റ്റൂട്ടിൽ ഫെെബർ ധാരാളമായി അടങ്ങിയിരിക്കുന്നു.
കാബേജ്…
കാബേജിൽ ധാരാളം നാരുകൾ. അടങ്ങിയിട്ടുണ്ട്, ഇത് കുടലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. കാബേജ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യും. കാബേജിലെ നാരുകൾ മലബന്ധം നീക്കം ചെയ്യുകയും മെറ്റബോളിസത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
കാരറ്റ്…
കുറഞ്ഞ കലോറി കാരറ്റിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. കാരറ്റ് ജ്യൂസാമോ അല്ലാതെയോ കഴിക്കാവുന്നതാണ്. സ്വാഭാവികമായും കലോറി കുറവായതിനാൽ കാരറ്റ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഒരു കപ്പ് കാരറ്റ് സ്റ്റിക്കിൽ 50 കലോറിയാണ് അടങ്ങിയിട്ടുള്ളത്.
സവാള…
സവാളയിൽ കലോറി കുറവാണ്. സവാള കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം ഉള്ള 54 സ്ത്രീകളിൽ നടത്തിയ പഠനത്തിൽ പ്രതിദിനം 80-120 ഗ്രാം സവാള കഴിച്ചത് മൊത്തത്തിലുള്ളതും എൽഡിഎൽ (മോശം) കൊളസ്‌ട്രോളിന്റെ അളവും കുറയ്ക്കുന്നതായി കണ്ടെത്തി.
പപ്പായ…
ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്നതിലൂടെ വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും പപ്പായ സഹായിക്കുന്നു.