ദില്ലി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്‍റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യാനിരിക്കേ പ്രതിഷേധവുമായി കോണ്‍ഗ്രസ്. പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങളുമായി ജന്തര്‍മന്തര്‍ പ്രക്ഷുബ്ധമായിരിക്കുയാണ്. പലയിടത്തും പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും നടക്കുകയാണ്. എംപിമാരെയടക്കം പോലീസ് തടഞ്ഞു. എഐസിസി ആസ്ഥാനത്തേക്കും ജന്തര്‍മന്തറിലേക്കുമുള്ള വഴി ദില്ലി പോലീസ് അടച്ചു.
രാവിലെ പതിനൊന്ന് മണിക്ക് ഇഡി ഓഫീസിലെത്താനാണ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. സോണിയ ഗാന്ധിയുടെ അനാരോഗ്യത്തെ തുടര്‍ന്ന് രാഹുല്‍ഗാന്ധിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ചോദ്യം ചെയ്യല്‍ ഇന്നത്തക്ക് മാറ്റിയത്. മൂന്ന് തവണ ചോദ്യം ചെയ്തെങ്കിലും രാഹുലിന്‍റെ മറുപടി തൃപ്തികരമല്ലെന്നാണ് ഇ ഡി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. രാഹുലിനെതിരായ ഇഡി നടപടി, അഗ്നിപഥ് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് വൈകുന്നേരം അഞ്ച് മണിക്ക് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിയെ കാണും.