ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനയുടേതുമായി 33 ബാങ്ക് അക്കൗണ്ടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മരവിപ്പിച്ചു. റീഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ വ്യവസ്ഥകൾ പ്രകാരമാണ് നടപടി. പോപ്പുലർ ഫ്രണ്ടിന്റെ 23 അക്കൗണ്ടുകളിൽ 59,12,051 രൂപയും റീഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ 10 അക്കൗണ്ടുകളിൽ 9,50,030 രൂപയും ഉണ്ടായിരുന്നു.