കൊച്ചി: മുന്‍ എക്സൈസ് മന്ത്രി കെ. ബാബുവിെൻറ 25.82 ലക്ഷം രൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി. 2007 ജൂലൈ മുതല്‍ 2016 മെയ് വരെയുള്ള കാലയളവില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
നിലവില്‍ എം.എല്‍.എയായ കെ. ബാബുവിനെതിരെ വിജിലന്‍സ് അനധികൃത സ്വത്ത് സമ്പാദനക്കേസ് എടുത്തിരുന്നു. 25.82 ലക്ഷം രൂപയുടെ അധികസ്വത്ത് കെ. ബാബുവിനുണ്ടെന്ന് വ്യക്തമാക്കി വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലായിരുന്നു ഇ.ഡിയും കെ. ബാബുവിനെതിരെ നടപടികള്‍ ആരംഭിച്ചത്. നേരത്തെ കേസില്‍ ഇ.ഡി. കെ. ബാബുവിനെ ചോദ്യം ചെയ്തിരുന്നു.