കൊച്ചി: ഗോകുലം ഗോപാലനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. അനധികൃത സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് കൊച്ചി ഇ ഡി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. ചിട്ടി തട്ടിപ്പ് സംബന്ധിച്ചും പരിശോധന നടത്തുന്നുണ്ട്. നേരത്തെ തന്നെ കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതി ഇഡിക്ക് ലഭിച്ചിരുന്നു. അനധികൃതമായാണ് ചിട്ടി ഇടപാടുകള്‍ നടക്കുന്നതെന്നും പരാതിയിലുണ്ട്. ചിട്ടി ഇടപാടുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും ഇ.ഡി ചോദിച്ചറിയുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ഗോകുലം ചിറ്റ്സ് ഉടമ ഗോകുലം ഗോപാലന് പ്രതിയായ അനധികൃത ചിട്ടികേസുകള്‍ മുഖ്യമന്ത്രി ഇടപെട്ട് പിന്‍വലിപ്പിച്ചിരുന്നു. ആഭ്യന്തര സെക്രട്ടറിയുടെ എതിര്‍പ്പ് മറികടന്നായിരുന്നു നടപടി.