ന്യൂഡല്‍ഹി: മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ചൊവ്വാഴ്ച ഹാജരാവാനാണ് ഇ.ഡി നോട്ടീസ് അയച്ചിരിക്കുന്നത്. ഏഴാം തവണയാണ് ഇ.ഡി നോട്ടീസ് അയക്കുന്നത്. തോമസ് ഐസക്കിൻ്റെ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് വീണ്ടും നോട്ടീസ്. തോമസ് ഐസക്കിന്റെ അറിവോടെ ആയിരുന്നു മസാല ബോണ്ട് വഴി വിദേശത്തുനിന്നും 2150 കോടി സമാഹരിച്ചതെന്നാണ് ഇ.ഡി ആരോപണം. തോമസ് ഐസക്കിനെ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ ആളുകളുടെ പങ്ക് പുറത്തുവരുവെന്നും ഇ.ഡി ഹൈക്കോടതിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് ഏഴാമത്തെ തവണയും നോട്ടീസ് നൽകിയത്.