കൊച്ചി: ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സാമ്പത്തിക ഇടപാടുകളും കള്ളപ്പണ ഇടപാടുകളും അന്വേഷിക്കുന്നതിെൻറ ഭാഗമായി മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിന് ഇ.ഡി നോട്ടീസ് നൽകി.
2011 മുതല്‍ 2016 വരെയാണ് ശിവകുമാർ ആരോഗ്യമന്ത്രിയായത്. ഈ മാസം 20-ന് ചോദ്യംചെയ്യലിന് ഹാജരാകാനാണ് ശിവകുമാറിനോടും പ്രൈവറ്റ് സെക്രട്ടറി ആയിരുന്നയാളോടും ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്.
2020-ല്‍ ശിവകുമാറിന്റെ വീട്ടിലും അദ്ദേഹത്തിന്റെ ബിനാമികളെന്ന് കരുതപ്പെടുന്നവരുടെ വീടുകളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. അതിനിടെ കള്ളപ്പണ ഇടപാടുകളും അനധികൃത സ്വത്ത് സമ്പാദനവും നടന്നതായി വിജിലന്‍സും കണ്ടെത്തി. ഇതേത്തുടര്‍ന്ന് എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തു. അദ്ദേഹത്തിെൻറ ആസ്തികളില്‍ വലിയ വ്യത്യാസം ഉണ്ടായി, ബിനാമി ഇടപാടുകള്‍ നടന്നു, നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥാവകാശം അദ്ദേഹം ബിനാമിയായി സംഘടിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണുള്ളത്.