കൊച്ചി : ഇ ഡി ഉദ്യോഗസ്ഥർ പ്രതിയായ കൈക്കൂലി കേസിൻ്റെ തുടർച്ചയായി സമാന പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യാൻ വിജിലൻസ് നടപടി തുടങ്ങി. പുതിയ പരാതികളിൽ വസ്തുതയുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നീക്കം. അതേസമയം കൈക്കൂലി കേസിൽ വിജിലൻസ് അന്വേഷണത്തോട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിസ്സഹകരണം തുടരുകയാണ്. ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസിനോട് പരാതി പറഞ്ഞ പലരും രേഖാമൂലം പരാതി നൽകിയിട്ടില്ലെങ്കിലും ഫോൺ വഴി ലഭിച്ച ചില പരാതികളിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ട്. ഏജൻറ് മാർ മുഖേന മറ്റു ചില വ്യവസായികളോടും ഇഡി ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടതായും വ്യക്തമായി.