കൊച്ചി : മാസപ്പടി കേസില്‍ വിപുലമായ അന്വേഷണത്തിന് ഇ ഡി. വീണാ വിജയന് പുറമെ കേസില്‍ ആരോപണവിധേയരായ രാഷ്ട്രീയ നേതാക്കളുടെ ഇടപാടുകളും പരിശോധിക്കും. ഇ ഡി കൊച്ചി ഓഫീസിനാണ് അന്വേഷണ ചുമതല. യൂണിറ്റ് നാല് ആണ് കേസ് അന്വേഷിക്കുക. ഡെപ്യൂട്ടി ഡയറക്ടര്‍ സിനി IRS നേതൃത്വം നല്‍കും. സി എം ആര്‍ എല്‍ മാസപ്പടി ഡയറിയില്‍ പേര് പരാമര്‍ശിക്കപ്പെട്ടവരുടെ ഇടപാടുകളാകും പരിശോധിക്കുക. രാഷ്ട്രീയ നേതാക്കള്‍ക്ക് ലഭിച്ച പണം Proceeds of crime ആയാല്‍ അന്വേഷണ പരിധിയില്‍ വരും. എസ്എഫ്‌ഐഒയില്‍ നിന്ന് കുറ്റപത്രത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിച്ചാലുടന്‍ തുടര്‍ നടപടികളിലേക്ക് പോകും. സമന്‍സ് അയച്ച് ഓരോരുത്തരെയായി വിളിപ്പിക്കാനാണ് തീരുമാനം.