• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘വാക്സിൻ സർട്ടിഫിക്കറ്റ്, എഡിറ്റഡ് ഓഡിയോ’; മോനയെ കൊന്നത് പകയിൽ, റാണ വീട്ടുകാരെ പറ്റിക്കാൻ ചെയ്തത് ഇങ്ങനെ’

by Web Desk 04 - News Kerala 24
October 2, 2023 : 9:02 pm
0
A A
0
‘വാക്സിൻ സർട്ടിഫിക്കറ്റ്, എഡിറ്റഡ് ഓഡിയോ’; മോനയെ കൊന്നത് പകയിൽ, റാണ വീട്ടുകാരെ പറ്റിക്കാൻ ചെയ്തത് ഇങ്ങനെ’

ദില്ലി: സഹപ്രവര്‍ത്തകയായിരുന്ന പൊലീസുകാരിയെ ഹെഡ് കോൺസ്റ്റബിള്‍ കൊലപ്പെടുത്തി രണ്ട് വർഷത്തോളം വിവരം മറച്ച് വെച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിവാഹഭ്യർത്ഥന നിരസിച്ചതിലുള്ള പകയിലാണ് 27കാരിയായ മോന യാദവിനെ 42 കാരനായ ഹെഡ്കോൺസ്റ്റബിള്‍ സുരേന്ദ്ര റാണ കൊലപ്പെടുത്തിയതെന്ന് പൊലീസ്. കണ്‍ട്രോള്‍ റൂമിലെ പരിശീലന കാലയളവിലാണ് റാണ എന്ന ഹെഡ് കോണ്‍സ്റ്റബിളിനെ മോന പരിചയപ്പെടുന്നത്. വിവാഹിതനായിരുന്ന ഇയാളുടെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനാണ് 27കാരിയായ മോനയെ 2021 ല്‍ ഇയാള്‍ കൊലപ്പെടുത്തിയത്.

മോനയെ റാണ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി വെട്ടി നുറുക്കി കനാലില്‍ എറിയുകയായിരുന്നു. കൊലപാതകം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് മോന കൊല്ലപ്പെട്ടതായി സ്ഥിതീകരിക്കുന്നതും റാണയെ അറസ്റ്റ് ചെയ്യുന്നതും. ത്രില്ലർ സിനിമകളെ വെല്ലുംവിധമാണ് പൊലീസുകാരനും കൂട്ടാളികളും കൊലപാതകം ഇത്രയും കാലം മറച്ചു വെച്ചത്. എന്നാൽ മോനക്കായി സഹോദരി രണ്ട് വർഷമായി നടത്തിയ നിരന്തര അന്വേഷണത്തിനൊടുവിൽ കൊലപാതക വിവരം പുറത്താവുകയായിരുന്നു.

2014ലാണ് ദില്ലി പൊലീസില്‍ ചേർന്ന ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷെഹര്‍ സ്വദേശിനിയായ മോന യാദവിനെ 2021ലാണ് കാണാതാവുന്നത്. കണ്‍ട്രോള്‍ റൂമിലെ പരിശീനത്തിനിടെ പരിചയപ്പെട്ട റാണ എന്ന പൊലീസുകാരന് മോനയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു. മകളെ പോലെയാണെന്നു പറഞ്ഞ് പരിചയത്തിലായ റാണ മോനയും കുടംബവുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു. ഭാര്യയും കുടുംബവുമുള്ള റാണ മോനയോട് വിവാഹഭ്യർത്ഥന നടത്തിയതോടെയാണ് എല്ലാം മാറി മറിഞ്ഞത്. മോന ആവശ്യം നിരാകരിച്ചതോടെ റാണ പൊലീസുകാരിയെ കൊലപ്പെടുത്തുകയായിരുന്നു.

ഭാര്യയുടെ സഹോദരന്മാരുടെ സഹായത്തോടെ കേസ് മൂടിവെക്കാൻ തെളിവുകളെല്ലാം നശിപ്പിച്ച റാണ ക്രൈം സിനിമകളെ വെല്ലുന്ന നീക്കമാണ് പിന്നീട് നടത്തിയത്. 2021 ഒക്ടോബറിലാണ് മോനയെ കാണാതാവുന്നത്. മോനയെക്കുറിച്ച് കുടുംബം സുരേന്ദ്ര റാണയോട് ചോദിച്ചപ്പോഴെല്ലാം തനിക്ക് ഒന്നുമറിയില്ലെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. ഒടുവിൽ മോനയുടെ സഹോദരി പൊലീസിൽ പരാതി നൽകി. ഇതോടെ മോന ജീവിച്ചിരിക്കുന്നതായും വിവാഹിതയായും വിവരം ലഭിച്ചതായി ഇയാള്‍ കുടുംബത്തെ അറിയിച്ചു. റാണയുടെ ഭര്‍തൃ സഹോദരനെയാണ് മോന വിവാഹം ചെയ്തതെതെന്നും വീട്ടുകാര്‍ എതിര്‍ത്തതോടെ ഇരുവരും രഹസ്യമായി കഴിയുകയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.

മോനയുടെ ശബ്ദത്തിലടക്കം സംസാരിച്ച് കുടുംബത്തെ പറ്റിച്ച പൊലീസുകാരൻ കോവിഡ് വാക്സീൻ രേഖകളും, മോനയുടെ എടിഎം കാര്‍ഡ് വിവിധ സംസ്ഥാനങ്ങളിൽ പോയി ഉപയോഗിച്ചും ഫോൺ കോളുകളുമടക്കം കൃത്രിമമായി സൃഷ്ടിച്ചും യുവതി ജീവിച്ചിരിപ്പുണ്ടെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ചു. ഒടുവിൽ മോനയുടെ സഹോദരിക്ക് തോന്നിയ സംശയങ്ങളാണ് പ്രതിയെ കുടുക്കിയത്. മോനയുടെ എടിഎം കാര്‍ഡ് ഉപോയിഗിച്ച 5 സംസ്ഥാനങ്ങളിലും സഹോദരി എത്തി. എടിഎം കാര്‍ഡ് ഉപയോഗിച്ച സമയത്തെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടതെല്ലാം ഹെൽമെറ്റ് ധരിച്ച പുരുഷന്മാരായിരുന്നു. ഒടുവിൽ തന്‍റെ സംശയങ്ങള്‍ സോഹദരി പൊലീസിനോട് പങ്കുവെച്ചു. പിന്നീട് ക്രൈംബ്രാഞ്ച് 2 മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ റാണയെയും ഇയാളെ കൊലപാതകം മറയ്ക്കാൻ സഹായിച്ച ബന്ധുക്കളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മഴ ശക്തമായി തുടരുന്നു; വെള്ളപ്പൊക്ക ഭീഷണി, കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Next Post

ഐഫോൺ 13 കേടുവരുത്തിയെന്ന്; ആപ്പിൾ ഇന്ത്യ സർവിസ് സെന്‍ററിൽ നിന്ന് നഷ്ടപരിഹാരം നേടി യുവാവ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഐഫോൺ 13 കേടുവരുത്തിയെന്ന്; ആപ്പിൾ ഇന്ത്യ സർവിസ് സെന്‍ററിൽ നിന്ന് നഷ്ടപരിഹാരം നേടി യുവാവ്

ഐഫോൺ 13 കേടുവരുത്തിയെന്ന്; ആപ്പിൾ ഇന്ത്യ സർവിസ് സെന്‍ററിൽ നിന്ന് നഷ്ടപരിഹാരം നേടി യുവാവ്

പതിവായി ഉച്ചയ്ക്ക് ചോറിനൊപ്പം ക്യാരറ്റ് കഴിക്കൂ, ചില ഗുണങ്ങളുണ്ട്…

പതിവായി ഉച്ചയ്ക്ക് ചോറിനൊപ്പം ക്യാരറ്റ് കഴിക്കൂ, ചില ഗുണങ്ങളുണ്ട്...

മനുഷ്യക്കടത്തിന് മൂന്നു വര്‍ഷം തടവും പിഴയും; വ്യക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

മനുഷ്യക്കടത്തിന് മൂന്നു വര്‍ഷം തടവും പിഴയും; വ്യക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

വിവാഹാഭ്യർഥന തള്ളി, സഹപ്രവർത്തകയെ കൊന്ന് പൊലീസുകാരൻ; കൃത്യം മറച്ചത് 2 വർഷം

വിവാഹാഭ്യർഥന തള്ളി, സഹപ്രവർത്തകയെ കൊന്ന് പൊലീസുകാരൻ; കൃത്യം മറച്ചത് 2 വർഷം

പൈലറ്റുമാരും കാബിൻ ക്രൂവും പെർഫ്യൂം ഉപയോഗിക്കരുതെന്ന് ഡി.ജി.സി.എ; പരിശോധനയിൽ പിടിവീഴും

പൈലറ്റുമാരും കാബിൻ ക്രൂവും പെർഫ്യൂം ഉപയോഗിക്കരുതെന്ന് ഡി.ജി.സി.എ; പരിശോധനയിൽ പിടിവീഴും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In