തിരുവനന്തപുരം : അധ്യാപികയെ ലൈംഗിക ഉദ്ദേശ്യത്തോടെ ഹോട്ടൽ മുറിയിലേക്കു ക്ഷണിച്ച കേസിൽ അറസ്റ്റിലായ ആർ.വിനോയ് ചന്ദ്രനെ സസ്പെൻഡ് ചെയ്തതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കേസിൽ വിജിലൻസാണ് ഇയാളെ പിടികൂടിയത്. കാസർകോട് ജില്ലാ വിദ്യാഭ്യാസ ഓഫിസിൽ ജൂനിയർ സൂപ്രണ്ട് ആയ വിനോയ് ചന്ദ്രൻ ഗെയിൻ പിഎഫിന്റെ സംസ്ഥാന നോഡൽ ഓഫിസർ ആണ്.
സർക്കാർ സേവനം ലഭ്യമാക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും, കടുത്ത അച്ചടക്ക ലംഘനവും ഗുരുതരമായ കൃത്യവിലോപവും കാട്ടിയതും അന്വേഷണത്തിൽ ബോധ്യമായ സാഹചര്യത്തിലാണ് സസ്പെൻഷൻ. വിനോയ്ചന്ദ്രനെതിരെ വകുപ്പ്തല അച്ചടക്ക നടപടി അടിയന്തരമായി ആരംഭിക്കും