തിരുവനന്തപുരം : സ്കൂളുകളില്‍ കൊവിഡ് വാക്സിനേഷന് ക്രമീകരണം ഏര്‍പ്പെടുത്തിയതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. 500 കുട്ടികളില്‍ കൂടുതലുള്ള സ്കൂളുകളില്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ ഒരുക്കും. രക്ഷിതാക്കളുടെ പൂര്‍ണ്ണ സമ്മതോടെ മാത്രമേ വാക്സിനേഷന് നല്‍കൂവെന്നും മന്ത്രി വ്യക്തമാക്കി. 51 ശതമാനം കുട്ടികള്‍ ഇതിനകം വാക്സിനെടുത്തു. 967 സ്കൂളുകളില്‍ വാക്സിനേഷന് സൗകര്യം ഏര്‍പ്പെടുത്തും. വാക്സിനേഷന് നടക്കുന്ന സ്കൂളുകളില്‍ നാളെ രാവിലെ പി.ടി.എ മീറ്റിങ് ചേരും. മറ്റ് സ്കൂളുകളിലുള്ളവര്‍ക്ക് തൊട്ടടുത്ത് വാക്സിനേഷന് കേന്ദ്രമുള്ള സ്കൂളിലെത്തി വാക്സിന് സ്വീകരിക്കാം. ബുധനാഴ്ചയാണ് സംസ്ഥാനത്തെ സ്കൂളുകളില്‍ വാക്സിനേഷന് ആരംഭിക്കുക. സ്കൂള്‍ തുറക്കുന്നതിന് നല്കിയ മാര്‍ഗരേഖ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പത്ത് മുതലുള്ള ക്ലാസുകള്‍ക്ക് നിലവിലെ സംവിധാനത്തില്‍ പഠനം തുടരും.
ഒന്നാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ ഈ മാസം 21 മുതല്‍ സ്കൂളില്‍ വരേണ്ട. അവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ആയിരിക്കും. വിക്ടേഴ്സ് ചാനല്‍ വഴി ഓണ്‍ലൈന്‍ ക്ലാസുണ്ടാവും. പുതുക്കിയ ടൈംടേബിള്‍ ഉടനെ പ്രഖ്യാപിക്കും. അതേസമയം അധ്യാപകര്‍ സ്കൂളുകളില്‍ വരണം. ഓണ്‍ലൈന്‍ ക്ലാസിന് ആവശ്യമായ നേതൃത്വം വഹിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.