തിരുവനന്തപുരം : സ്കൂൾ സമയമാറ്റത്തിൽ പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സമസ്തയുമായി അടുത്ത ആഴ്ച ചർച്ച നടത്തും. ചർച്ച തീരുമാനം മാറ്റാനല്ലെന്നും തീരുമാനം ബോധ്യപെടുത്താനാണെന്നും ശിവൻകുട്ടി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് ധിക്കാരമെന്ന് സമസ്ത. സമയമാറ്റത്തിൽ പിന്നോട്ടില്ലെങ്കിൽ പിന്നെ ചർച്ച എന്തിനെന്ന് ഉമർ ഫൈസി മുക്കം ചോദിച്ചു. സ്കൂൾ സമയമാറ്റത്തിൽ ചർച്ച വേണമെന്ന സമസ്തയുടെ വാദം ആദ്യം സർക്കാർ നിരാകരിച്ചെങ്കിലും പിന്നീട് ചർച്ചക്ക് തയ്യാറാവുകയായിരുന്നു. വിദ്യാഭ്യാസ മന്ത്രി ജിഫ്രി തങ്ങളുമായി ഫോണിൽ സംസാരിച്ച് അടുത്ത ആഴ്ച ചർച്ചയാകാമെന്ന് തീരുമാനിച്ചു.