• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, December 18, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

9 ആഴ്ചയോളമായി കപ്പൽ ചാലിൽ കുടുങ്ങിയ കണ്ടെയ്നർ ഷിപ്പിനെ ചലിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതം

by Web Desk 06 - News Kerala 24
May 19, 2024 : 12:59 pm
0
A A
0
9 ആഴ്ചയോളമായി കപ്പൽ ചാലിൽ കുടുങ്ങിയ കണ്ടെയ്നർ ഷിപ്പിനെ ചലിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതം

വാഷിംഗ്ടൺ: ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജിൽ ഇടിച്ച് കയറിയ കണ്ടെയ്നർ ഷിപ്പിനെ തിങ്കളാഴ്ചയോടെ ചലിപ്പിക്കുമെന്ന് അധികൃതർ. ഇടിയുടെ ആഘാതത്തിൽ തകർന്ന പാലത്തിന്റെ അവശിഷ്ടങ്ങളിൽ കുടുങ്ങിയ കണ്ടെയ്നർ ഷിപ്പ് 9 ആഴ്ചയോളമായി ജീവനക്കാരടക്കം പാറ്റപ്സ്കോ നദിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കപ്പലിനെ പാലത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് മോചിപ്പിക്കുന്നതിനായി നിയന്ത്രിതമായി ചെറുസ്ഫോടനങ്ങൾ നടത്തിയിരുന്നു. ഗ്രേസ് ഓഷ്യൻ എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ദാലി എന്ന കപ്പലിലെ ജീവനക്കാരിൽ 20 പേർ ഇന്ത്യക്കാരാണ്.

കപ്പലിടിച്ച് കയറി പാലത്തിന്റെ അറ്റകുറ്റ പണികളിൽ ഏർപ്പെട്ടിരുന്ന ആറ്  ജീവനക്കാർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ അവസാനത്തെയാളുടെ മൃതദേഹം അടുത്തിടെയാണ് കണ്ടെത്തിയത്. പാറ്റപ്സ്കോ നദിയിലെ കപ്പൽ ചാലിന്റെ പ്രവർത്തനം അപകടത്തിന് പിന്നാലെ താറുമാറായിരുന്നു. ഇതിന് ശേഷം താൽക്കാലിക സൌകര്യങ്ങളൊരുക്കിയാണ് ചില കപ്പലുകൾ ഈ പാതയിലൂടെ കടത്തി വിട്ടത്.

കപ്പലിലെ കണ്ടെയ്നറുകൾക്ക് അടക്കം കേടുപാടുകൾ ഉണ്ടാകാതെ ദാലിയെ നദിയിലൂടെ ഒഴുക്കി മാറ്റാനാണ് ശ്രമം. 21 മണിക്കൂറോളമാണ് ഇതിന് വേണ്ടി വരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 984 അടി നീളമുള്ള കപ്പലിലെ തിങ്കളാഴ്ച രാവിലെ അഞ്ചരയോടെ നീക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പുലർച്ചെ സമയത്തെ ഉയർന്ന തിരമാലകൾ ദാലിയെ ഒഴുകി തുടങ്ങാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഇതിനായി ക്രെയിനുകളും ടഗ് ബോട്ടുകളും അടക്കമുള്ളവ സജ്ജമാക്കിയിട്ടുണ്ട്. നദിയിലെ ജലപാതയിൽ നിന്ന് പ്രാദേശികമായ ഒരു ടെർമിനലിലേക്കാണ് ദാലിയെ മാറ്റുക. ഇതിനായി 5 ടഗ് ബോട്ടുകളാണ് ദാലിയെ അനുഗമിക്കുക. യുഎസ് ആർമി സൈനികരുടെ അടക്കമുള്ള കൂട്ടായ ശ്രമത്തിലാണ് കപ്പലിനെ കപ്പൽ പാതയിൽ നിന്ന് നീക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നത്. നിരവധി കപ്പലുകൾ ദിവസേന കടന്നുപോകുന്ന കപ്പൽ ചാൽ മെയ് അവസാന വാരത്തോടെ പൂർണ സജ്ജമാക്കാനാണ് നീക്കം. നദിയുടെ അടിത്തട്ടിലേക്ക് നിയന്ത്രിത സ്ഫോടനത്തിന് പിന്നാലെ മുങ്ങിപ്പോയ വലിയ ലോഹ ഭാഗങ്ങൾ ദാലിയെ നീക്കിയതിന് പിന്നാലെ നീക്കം ചെയ്യും. ഇതിന് ശേഷമാകും കപ്പൽ ചാൽ പൂർണമായി തുറന്നു നൽകുക. അപകടത്തിന്റെ പ്രാഥമിക റിപ്പോർട്ട് ചൊവ്വാഴ്ച പുറത്ത് വന്നിരുന്നു.

മാർച്ച് മാസത്തിൽ ബാൾട്ടിമോറിൽ നിന്ന് ശ്രീലങ്കയിലേക്ക് 27 ദിവസ യാത്ര ആരംഭിച്ച കപ്പലാണ് ഫ്രാൻസിസ് സ്കോട്ട് കീ പാലം ഇടിച്ച് തകർത്ത് പാലത്തിന്റെ അവശിഷ്ടങ്ങളിൽ കുടുങ്ങിയത്. 1977ൽ നിർമ്മിച്ച പാലമാണ് കഴിഞ്ഞ മാർച്ച് മാസം കപ്പൽ ഇടിച്ച് തകർന്നത്. പാലത്തിന്റെ പ്രധാന തൂണുകളിലൊന്നാണ് കപ്പൽ ഇടിച്ചത്. ഇടിക്ക് പിന്നാലെ കപ്പലിനും തീ പിടിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ജീവിതം തുറന്ന പുസ്തകം, ഒരു പോറലും സഭയ്ക്കില്ല, വിശ്വാസികൾ ഒപ്പമുണ്ട്’; കണ്ണീരോടെ സെവേറിയോസ് മെത്രാപ്പൊലീത്ത

Next Post

എഎപിയ്ക്കുള്ളില്‍ ‘ഓപ്പറേഷൻ ചൂല്‍’ ബിജെപി നടപ്പാക്കുന്നു; മോദിയെയും ബിജെപിയെയും വെല്ലുവിളിച്ച് കെജ്രിവാള്‍

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
എഎപിയ്ക്കുള്ളില്‍ ‘ഓപ്പറേഷൻ ചൂല്‍’ ബിജെപി നടപ്പാക്കുന്നു; മോദിയെയും ബിജെപിയെയും വെല്ലുവിളിച്ച് കെജ്രിവാള്‍

എഎപിയ്ക്കുള്ളില്‍ 'ഓപ്പറേഷൻ ചൂല്‍' ബിജെപി നടപ്പാക്കുന്നു; മോദിയെയും ബിജെപിയെയും വെല്ലുവിളിച്ച് കെജ്രിവാള്‍

വരാപ്പുഴയിൽ ലോഡ്ജിൽ യുവതിയടക്കം 5 പേരെന്ന് വിവരം, പൊലീസെത്തിയപ്പോൾ കണ്ടത് പലതരം മയക്കുമരുന്ന്, ഒരു ഡയറിയും!

വരാപ്പുഴയിൽ ലോഡ്ജിൽ യുവതിയടക്കം 5 പേരെന്ന് വിവരം, പൊലീസെത്തിയപ്പോൾ കണ്ടത് പലതരം മയക്കുമരുന്ന്, ഒരു ഡയറിയും!

ഹജ്ജ് കർമങ്ങൾക്ക് ഇന്ന് തുടക്കം; അറഫാ സംഗമം നാളെ

ഉംറ വിസയിൽ ഹജ്ജ് ചെയ്യാൻ അനുവദിക്കില്ലെന്ന് സൗദി ഹജ്ജ് മന്ത്രാലയം

ബലാത്സംഗ കേസിലെ പ്രതിക്കായി കടലിൽ വലവിരിച്ച് ക്യൂ ബ്രാഞ്ച്; ഒളിവിൽ പാർപ്പിച്ചവർ പിടിയിൽ, പ്രതി വീണ്ടും മുങ്ങി

ബലാത്സംഗ കേസിലെ പ്രതിക്കായി കടലിൽ വലവിരിച്ച് ക്യൂ ബ്രാഞ്ച്; ഒളിവിൽ പാർപ്പിച്ചവർ പിടിയിൽ, പ്രതി വീണ്ടും മുങ്ങി

ഗവർണർക്ക് പകരം സർവ്വകലാശാല ചാൻസലറായി മുഖ്യമന്ത്രി ; നിർണായക നിയമഭേദഗതിക്കൊരുങ്ങി ബംഗാൾ സർക്കാർ

റാലിക്കിടെ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം; പ്രസംഗം നിര്‍ത്തിവച്ച് വൈദ്യസഹായത്തിന് നിര്‍ദേശം നല്‍കി മമത ബാനര്‍ജി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In