കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വന്തം നാട്ടുകാരനെ കൊലപ്പെടുത്തിയ ഈജിപ്ത് സ്വദേശിക്ക് ജീവപര്യന്ചം തടവുശിക്ഷ. ദസ്മയിലാണ് സംഭവം. തന്റെ കയ്യില്‍ നിന്നും കടം വാങ്ങിയ 20 കുവൈത്ത് ദിനാറിന്റെ പേരിലാണ് ഈജിപ്ത് സ്വദേശി നാട്ടുകാരനെ കുത്തിക്കൊലപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു.
മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള കൊലപാതകമാണ് പ്രതിക്കെതിരെ ചുമത്തിയ കുറ്റം. ജോലിസ്ഥലത്ത് പിന്തുടര്ന്നെത്തിയ പ്രതി മനഃപൂര്‍വ്വം കൊലപാതകം നടത്തുകയായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്നാണ് പബ്ലിക് പ്രോസിക്യൂഷന് വിധി പ്രഖ്യാപിച്ചത്.