തിരുവനന്തപുരം: അയൽവാസിയായ പത്ത് വയസുകാരിയെ പീഡിപ്പിച്ച് അശ്ലീല വീഡിയോ കാണിച്ച കേസിൽ പ്രതി സുധിക്ക് (32) എട്ട് വർഷം കഠിന തടവും 35000 രൂപ പിഴയും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷ വിധിച്ചു.
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദർശൻ ഉത്തരവിൽ പറയുന്നു. പിഴ തുക പീഡനമേറ്റ കുട്ടിക്ക് നൽക്കണം. 2021 ഫെബ്രുവരി 18 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, എം. മുബീന, ആർ.വൈ. അഖിലേഷ് ഹാജരായി.
പ്രോസിക്യൂഷൻ പത്തൊമ്പത് സാക്ഷികളെ വിസ്തരിച്ചു. പതിനെട്ട് രേഖകളും മൂന്ന് തൊണ്ടി മുതലുകളും ഹാജരാക്കി. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ആർ. രതീഷ്, എസ്. ശ്യാമകുമാരി എന്നിവരാണ് കേസ് അന്വേഷിച്ചത്.












