തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവയ്പില്‍ മരിച്ചവരുടെ കുടംബാംഗങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേററവര്‍ക്ക് സൗജന്യ ചിക്തിസ ഉറപ്പാക്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്. തീവയ്പ് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍ വിശദീകരിച്ചു. അതിനിടെ കേസിലെ പ്രതി ശാരുഖ് സെയ്ഫിയെ പോലിസ് പീടികൂടി. മഹാരാഷ്രട്രയിലെ രത്നഗരിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. എത്രയും പെട്ടെന്ന് ഇയാളെ കേരള്തത്തിലെത്തിക്കുമെന്ന് ഡിജിപ അനില്‍കാന്ത് അറിയിച്ചു. പ്രതി പിടിയിലായെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും സ്കഥിരീകരിച്ചിട്ടുണ്ട്. ട്രെയിനിലെ തീവയ്പ് സംഭവം നടന്ന് മൂന്ന ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലായത്.