കോട്ടയം : കോട്ടയം മള്ളുശ്ശേരിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ ബന്ധിയാക്കി സ്വർണവും പണവും മോഷ്ടിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അരുൺ ബാബുവാണ് അറുപത്തിയഞ്ചുകാരിയായ സോമ ജോസിന്‍റെ വീട്ടിൽ മോഷണം നടത്തിയത്. സോമ ജോസിന്‍റെ പരാതിയിൽ ഗാന്ധിനഗർ പോലീസ് പ്രതിക്കായി അന്വേഷണം തുടങ്ങി.