അല്ലു അർജുൻ- അറ്റ്ലി ചിത്രം നിർമാതാക്കൾ ഉപേക്ഷിച്ചതായി റിപ്പോർട്ട്. സംവിധായകൻ അറ്റ്ലി വൻ തുക പ്രതിഫലം ചോദിച്ചതാണ് നിർമാതാക്കളായ ഗീത ആർട്സ് പ്രതിഫലം ഉപേക്ഷിക്കാനുള്ള കാരണമെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 80 കോടിയാണ് ചിത്രത്തിനായി സംവിധായകൻ ആവശ്യപ്പെട്ടിരിക്കുന്നതത്രേ.ആക്ഷൻ ത്രില്ലർ ചിത്രമായിരുന്നു അല്ലു അർജുൻ- അറ്റ്ലി കോമ്പോയിൽ വരാനിരുന്നത്. ബിഗ് ബജറ്റിലെത്തുന്ന ചിത്രത്താനിയ അറ്റ്ലി പല തവണ അല്ലു അർജുനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം അല്ലു അർജുന്റേതായി പുഷ്പ 2 വാണ് റിലീസിനായി ഒരുങ്ങുന്ന ചിത്രം. ഡിസംബറിലായിരിക്കും ചിത്രം തിയറ്ററുകളിലെത്തുക.
തെന്നിന്ത്യയിലെ ഹിറ്റ് മേക്കറാണ് അറ്റ്ലി. 2013 ൽ പുറത്തിറങ്ങിയ നയൻതാര ചിത്രമായ റാണിയിലൂടെയായിരുന്നു തുടക്കം. ഇന്ന് ഇന്ത്യൻ സിനിമയിലെ വിലയേറിയ സംവിധായകരിലൊരാളാണ് അറ്റ്ലി. ഷാറൂഖ് ഖാൻ ചിത്രം ജവാനിലൂടെ ബോളിവുഡിൽ ചുവടുവെച്ചിട്ടുണ്ട്. ചിത്രം വൻ വിജയമായിരുന്നു. പോയവർഷം ഹിന്ദിയിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രങ്ങളിലൊന്നായിരുന്നു ഷാറൂഖിന്റെ ജവാൻ.