കോട്ടയം: ഓണാഘോഷങ്ങൾക്ക് ശേഷം പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് മുതൽ വീണ്ടും ശക്തമാകും. ഇടത് മുന്നണിക്കായി മുഖ്യമന്ത്രി ഇന്ന് വീണ്ടും മണ്ഡലത്തിൽ എത്തും. മൂന്ന് പഞ്ചായത്തുകളിലാണ് വൈകിട്ട് പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം. യുഡിഎഫിന് വേണ്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇന്ന് മണ്ഡലത്തിൽ തിരിച്ചെത്തും. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ എൻഡിഎ സ്ഥാനാർത്ഥിക്കായി വോട്ട് ചോദിച്ച് ഇന്നിറങ്ങും. എ കെ ആന്റണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും പ്രചാരണത്തിനായി അവസാന ലാപ്പിൽ എത്തുന്നുണ്ട്.