ന്യൂഡൽഹി > ആം ആദ്മി പാർട്ടിക്ക് ദേശീയപാർട്ടി പദവി നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. അതേസമയം, സിപിഐ, മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്, ശരദ് പവാറിന്റെ എൻസിപി എന്നിവർക്ക് ദേശീയ പാർട്ടി പദവി നഷ്ടമായി.ഡൽഹിയിലും പഞ്ചാബിലും അധികാരത്തിലുള്ളതാണ് ആം ആദ്മി പാർട്ടിക്ക് ദേശീയ പാർട്ടി പദവി ലഭിക്കാൻ ഗുണകരമായത്.മഹാരാഷ്ട്രയിൽ നേരത്തെ ഭരണമുന്നണിയുടെ ഭാഗമായിരുന്ന എൻസിപി ഷിൻഡെ – ബിജെപി സഖ്യം വന്നതോടെ പ്രതിപക്ഷത്തായതാണ് തിരിച്ചടിയായത്.