ബംഗളൂരു: കർണാടകയിൽ ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് ഒരാഴ്ച മാത്രം ശേഷിക്കെ നിരീക്ഷണം കർശനമാക്കി തെരഞ്ഞെടുപ്പ് കമീഷൻ. അനുവദിച്ച സമയം കഴിഞ്ഞും തുറന്നുപ്രവർത്തിച്ച ബംഗളൂരുവിലെ മദ്യഷോപ്പുകൾക്കും ബാറുകൾക്കും കമീഷൻ നോട്ടീസ് നൽകി.
ഇതുവരെ ആയിരത്തിലേറെ സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയത്. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കമീഷൻ മുന്നറിയിപ്പ് നൽകി. തെരഞ്ഞെടുപ്പ് നിരീക്ഷണ സ്ക്വാഡിന്റെ വിവിധ ചെക്ക്പോയന്റുകളിലായി 2.98 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് ഇതുവരെ പിടികൂടിയത്.