നൃൂഡൽഹി : സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം കൂടുതല്‍ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. 2019ല്‍ മുദ്രവച്ച കവറില്‍ എസ്ബിഐ സുപ്രീംകോടതിയില്‍ നല്‍കിയ വിവരങ്ങളാണ് പുറത്തുവിട്ടത്. 2018ല്‍ നടത്തിയ ബോണ്ട് വിവരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പില്‍ സുപ്രീം കോടതി വിധിക്ക് പിന്നാലെ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചിരുന്നു. എസ്ബിഐ നല്‍കിയ വിവരങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ഒന്നാം ഭാഗത്തില്‍ ബോണ്ട് വാങ്ങിയവരുടേയും രണ്ടാം ഭാഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയും വിവരങ്ങളായിരുന്നു പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഇതില്‍ അദാനി, റിലയന്‍സ് കമ്പനികളുടെ പേര് ഉള്‍പ്പെട്ടിരുന്നില്ല.