• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 20, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News Kerala

പണവും സമ്മാനങ്ങളും പിന്നെ കുപ്പിയും അടക്കം തെരഞ്ഞടുപ്പ് പരാതികള്‍ 1,07,202; നടപടി 1,05,356 എണ്ണത്തിൽ

by Web Desk 04 - News Kerala 24
April 7, 2024 : 9:22 pm
0
A A
0
പണവും സമ്മാനങ്ങളും പിന്നെ കുപ്പിയും അടക്കം തെരഞ്ഞടുപ്പ് പരാതികള്‍ 1,07,202; നടപടി 1,05,356 എണ്ണത്തിൽ
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജമാക്കിയ സി വിജില്‍ (cVIGIL) മൊബൈല്‍ ആപ്പ് വഴി സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 1,07,202 പരാതികളെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ഇവയില്‍ അന്വേഷണത്തില്‍ ശരിയെന്ന് കണ്ടെത്തിയ 1,05,356 പരാതികളില്‍ നടപടി എടുത്തു. 183 പരാതികളില്‍ നടപടി പുരോഗമിക്കുന്നു.

ncs-up
Rajan-up
previous arrow
next arrow

തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 7 വരെയുള്ള കണക്കാണിത്. അനുമതിയില്ലാതെ പതിച്ച പോസ്റ്ററുകള്‍, സ്ഥാപിച്ച ബാനറുകള്‍, ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍, നിര്‍ബന്ധിത വിവരങ്ങള്‍ രേഖപ്പെടുത്താത്ത പോസ്റ്ററുകള്‍, വസ്തുവകകള്‍ വികൃതമാക്കല്‍, അനധികൃത പണം കൈമാറ്റം, അനുമതിയില്ലാതെ വാഹനം ഉപയോഗിക്കല്‍, മദ്യവിതരണം, സമ്മാനങ്ങള്‍ നല്‍കല്‍, ആയുധം പ്രദര്‍ശിപ്പിക്കല്‍, വിദ്വേഷപ്രസംഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് സി വിജില്‍ മുഖേന കൂടുതലായി ലഭിച്ചത്. അനുമതിയില്ലാത്ത പോസ്റ്ററുകളും ബാനറുകളും സംബന്ധിച്ച 93,540 പരാതികള്‍ ലഭിച്ചപ്പോള്‍ വസ്തുവകകള്‍ വികൃതമാക്കിയത് സംബന്ധിച്ച് 5,908 പരാതികള്‍ ഉണ്ടായി.

ALA-up
self
previous arrow
next arrow

നിര്‍ബന്ധിത വിവരങ്ങള്‍ രേഖപ്പെടുത്താത്ത പോസ്റ്ററുകള്‍ സംബന്ധിച്ച 2,150 പരാതികളും അനുമതിയില്ലാതെ വാഹനം ഉപയോഗിച്ചതിനെക്കുറിച്ച് 177 പരാതികളും ലഭിച്ചു. പണവിതരണം(29), മദ്യവിതരണം(32), സമ്മാനങ്ങള്‍ നല്‍കല്‍(24), ആയുധപ്രദര്‍ശനം(110), വിദ്വേഷപ്രസംഗം(19), സമയപരിധി കഴിഞ്ഞ് സ്പീക്കര്‍ ഉപയോഗിക്കല്‍(10) തുടങ്ങിയവ സംബന്ധിച്ച പരാതികളും സി വിജില്‍ വഴി ലഭിച്ചു. വസ്തുതയില്ലെന്ന് കണ്ട് 1,663 പരാതികള്‍ തള്ളി.

Rajan-up
self
previous arrow
next arrow

പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച ഏതുതരം പരാതികളും അപ്പപ്പോള്‍ സി വിജില്‍(സിറ്റിസണ്‍സ് വിജില്‍) ആപ്ലിക്കേഷനിലൂടെ അയക്കാമെന്ന് മുഖ്യതിരഞ്ഞടുപ്പ് ഓഫീസര്‍ അറിയിച്ചു. ആപ്പ് വഴി അയക്കുന്ന പരാതികളിന്മേല്‍ ഉടനടി നടപടി എടുക്കും. ചട്ടലംഘനങ്ങളുടെ ഫോട്ടോ, രണ്ടുമിനുട്ടില്‍ കൂടാത്ത വീഡിയോ എന്നിവ സഹിതം ചെറുകുറിപ്പോടെ നല്‍കുന്ന പരാതികള്‍ക്ക് 100 മിനുട്ടിനുള്ളില്‍ നടപടിയുണ്ടാവും. സി വിജില്‍ ആപ്ലിക്കേഷന്‍ ഗൂഗില്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാനാവും. ആയുധങ്ങള്‍ കൊണ്ടുനടക്കല്‍, ഭീഷണിപ്പെടുത്തല്‍, സമ്മാനങ്ങള്‍ വിതരണം ചെയ്യല്‍, മദ്യവിതരണം, പണം വിതരണം, പെയ്ഡ് ന്യൂസ്, ഡിക്ലറേഷനില്ലാത്ത പോസ്റ്ററുകള്‍, അനുമതിയില്ലാതെ പോസ്റ്ററും ബാനറും പതിക്കല്‍, വസ്തുവകകള്‍ നശിപ്പിക്കല്‍, വിദ്വേഷപ്രസംഗങ്ങള്‍, സന്ദേശങ്ങള്‍, റാലികള്‍ക്ക് പൊതുജനങ്ങളെ കൊണ്ടുപോകല്‍, വോട്ടെടുപ്പ് ദിവസം വോട്ടര്‍മാരെ കൊണ്ടുപോകല്‍, അനുവദിക്കപ്പെട്ട സമയപരിധി കഴിഞ്ഞ് സ്പീക്കര്‍ ഉപയോഗിക്കല്‍, അനുമതി കൂടാതെയുള്ള വാഹന ഉപയോഗം എന്നിവയൊക്കെ ശ്രദ്ധയില്‍പ്പെട്ടാല്‍ സി വിജില്‍ വഴി പരാതിപ്പെടാം.

സി വിജില്‍ വഴി അയക്കുന്ന പരാതികള്‍ ജില്ലാ കളക്ടറേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂമിലാണ് എത്തുക. പരാതികള്‍ ലഭിച്ച പ്രദേശങ്ങളില്‍ ആ സമയത്തുള്ള നിരീക്ഷണ സ്‌ക്വാഡുകള്‍ക്ക് ഉടന്‍ വിവരം കൈമാറും. പരാതിയെക്കുറിച്ച് അന്വേഷണം നടത്തി 30 മിനുട്ടുകള്‍ക്കകം ഫീല്‍ഡ് സ്‌ക്വാഡ് വിവരം ജില്ലാതല കേന്ദ്രത്തിന് കൈമാറും. ഇതനുസരിച്ച് ജില്ലാതലത്തില്‍ നടപടിയെടുക്കേണ്ട വിഷയങ്ങളില്‍ ഉടന്‍ തന്നെ നടപടിയെടുക്കും. അല്ലാത്ത വിഷയങ്ങള്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസിന് കൈമാറുകയാണ് ചെയ്യുക. സ്വീകരിച്ച നടപടി ഉടന്‍ പരാതിക്കാരനെ അറിയിക്കുകയും ചെയ്യും. ഓരോ പരാതിയുടെയും നിലവിലെ സ്ഥിതി സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലാക്കുന്നതിനുള്ള സംവിധാനവും നിലവിലുണ്ട്.

ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉപയോഗിച്ചു ചട്ടലംഘനം നടന്ന സ്ഥലം കണ്ടെത്താനാകും. പരാതി അപ്ലോഡ് ചെയ്തു കഴിയുന്നതോടെ യുണീക് ഐഡി ലഭിക്കും. ഇതിലൂടെ പരാതിയുടെ ഫോളോഅപ്പ് മൊബൈലില്‍ തന്നെ ട്രാക്ക് ചെയ്യാന്‍ കഴിയും. പരാതിക്കാരന്റെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ചട്ടലംഘനം നടന്ന സ്ഥലത്തു നേരിട്ട് പോയി എടുത്ത ചിത്രങ്ങള്‍ മാത്രമേ ആപ്പ് വഴി അയക്കാന്‍ സാധിക്കു. മറ്റുള്ളവര്‍ എടുത്തു കൈമാറി കിട്ടിയ ചിത്രങ്ങള്‍ അയക്കാന്‍ സാധിക്കില്ല. അതിനാല്‍ വ്യാജപരാതികള്‍ ഒഴിവാക്കാന്‍ കഴിയും. ചട്ടലംഘനം എന്ന പേരില്‍ വാട്ട്സാപ്പിലുടെയും മറ്റും കൈമാറിക്കിട്ടിയ ചിത്രങ്ങള്‍ നിജസ്ഥിതി അറിയാതെ ആപ്പ് വഴി അയക്കുന്നതു തടയാനാണു സ്വന്തം ഫോണ്‍കാമറ വഴി എടുത്ത ചിത്രങ്ങള്‍ക്കു മാത്രമായി നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

കൂട്ടുകാര്‍ക്കൊപ്പം കുളിക്കാൻ പോയി, പാറയിടുക്കിൽ അകപ്പെട്ടു; വാല്‍പ്പാറയിൽ മലയാളി യുവാവ് മുങ്ങി മരിച്ചു

Next Post

സ്ഫോടനക്കേസ് അന്വേഷിക്കുന്ന എൻഐഎ ഉദ്യോഗസ്ഥർക്കെതിരെ മമത സർക്കാറിന്റെ നടപടി, ലൈംഗീക പീഡന പരാതിയില്‍ കേസ്

Related Posts

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

June 9, 2025
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

June 9, 2025
മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

June 9, 2025
ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

June 9, 2025
കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

June 9, 2025
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

June 9, 2025
Next Post
സ്ഫോടനക്കേസ് അന്വേഷിക്കുന്ന എൻഐഎ ഉദ്യോഗസ്ഥർക്കെതിരെ മമത സർക്കാറിന്റെ നടപടി, ലൈംഗീക പീഡന പരാതിയില്‍ കേസ്

സ്ഫോടനക്കേസ് അന്വേഷിക്കുന്ന എൻഐഎ ഉദ്യോഗസ്ഥർക്കെതിരെ മമത സർക്കാറിന്റെ നടപടി, ലൈംഗീക പീഡന പരാതിയില്‍ കേസ്

യുഎഇയില്‍ പെരുന്നാള്‍ പ്രാര്‍ത്ഥനാ സമയം പ്രഖ്യാപിച്ചു

യുഎഇയില്‍ പെരുന്നാള്‍ പ്രാര്‍ത്ഥനാ സമയം പ്രഖ്യാപിച്ചു

ഹേമന്ദ് സോറനെതിരെ ഇ.ഡി സമർപ്പിച്ചത് ടി.വിയും ഫ്രിഡ്ജും വാങ്ങിയ ബിൽ

ഹേമന്ദ് സോറനെതിരെ ഇ.ഡി സമർപ്പിച്ചത് ടി.വിയും ഫ്രിഡ്ജും വാങ്ങിയ ബിൽ

മണിപ്പൂർ: കേസന്വേഷണ നിരീക്ഷകന് വിദേശയാത്രക്ക് അനുമതി

മണിപ്പൂർ: കേസന്വേഷണ നിരീക്ഷകന് വിദേശയാത്രക്ക് അനുമതി

മേടമാസ പൂജക്കായി ശബരിമല നട തുറക്കും, വിപുലമായ യാത്രാ സൗകര്യം ഉറപ്പാക്കി കെഎസ്ആ‌ർടിസി

മേടമാസ പൂജക്കായി ശബരിമല നട തുറക്കും, വിപുലമായ യാത്രാ സൗകര്യം ഉറപ്പാക്കി കെഎസ്ആ‌ർടിസി

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In