ദില്ലി: ഇലക്ടറല്‍ ബോണ്ട് കേസില്‍ തിരിച്ചറയില്‍ കോഡടടക്കം എല്ലാ വിവരങ്ങളും നല്കാന് എസ്ബിഐക്ക് സുപ്രീംകോടതി നിർദ്ദേശം. കോടതി ആവശ്യപ്പെട്ടാലേ എല്ലാം വെളിപ്പെടുത്തൂ എന്ന് നിലപാട് അംഗീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.വ്യാഴാഴ്ചക്കകം എല്ലാം വെളിപ്പെടുത്തിയെന്ന് സത്യവാങ്മൂലം നല്‍കാനും കോടതി നിർദ്ദേശിച്ചു.വിധിയുടെ പേരിൽ വേട്ടയാടൽ നടക്കുന്നു എന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയില്‍ പറഞ്ഞു.ഹർജിക്കാർ തന്നെ മാധ്യമങ്ങൾ വഴി വിധി വേട്ടയാടലിന് ഉപയോഗിക്കുന്നു.കോടതി ഉത്തരവും നിയമവും നടപ്പാക്കുന്നത് മാത്രമാണ് ലക്ഷ്യമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.