തിരുവനന്തപുരം: സംസ്ഥാനത്തു നിലവിലുള്ള വൈദ്യുതി നിരക്ക് ജൂൺ 30 വരെയോ പുതിയ നിരക്കു പ്രഖ്യാപിക്കുന്നതു വരെയോ തുടരുമെന്നു വ്യക്തമാക്കി റഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കി.
നിരക്കു വർധിപ്പിച്ചുള്ള ഉത്തരവ് മേയ് അവസാനത്തോടെ ഇറക്കാനാണു സാധ്യത. ഉത്തരവ് ഇറങ്ങുന്ന തീയതി മുതൽ പുതിയ നിരക്കു നിലവിൽ വരും. അടുത്ത 5 വർഷത്തെ നിരക്ക് തീരുമാനിക്കുന്നതു സംബന്ധിച്ച റഗുലേറ്ററി കമ്മിഷന്റെ പൊതു തെളിവെടുപ്പ് ഇന്നു മുതൽ 13 വരെ സംസ്ഥാനത്തെ 4 കേന്ദ്രങ്ങളിൽ നടക്കും.