ദില്ലി: വാഴക്കുല കാണിച്ച് ആനയെ പറ്റിച്ചാല്‍ എന്ത് സംഭവിക്കും. ആനയുടെ സ്വഭാവം മാറിയാല്‍ കൊടുക്കുന്നയാള്‍ക്ക് പരിക്ക് പറ്റുമെന്ന് ഉറപ്പാണ്. ഇങ്ങനൊരു സംഭവമാണ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദ പങ്കുവച്ചിരിക്കുന്നത്. സംഭവം നടന്ന സ്ഥലത്തേക്കുറിച്ച് കൃത്യമായ സൂചനകള്‍ ഇല്ലെങ്കിലും വിനോദ സഞ്ചാരിയായ യുവതിയെ ആക്രമിക്കുന്നത് ഏഷ്യന്‍ ആന ആണ്. പരിശീലനം നല്‍കിയ ആന ആണെങ്കിലും എല്ലാക്കാലവും ആനയെ പറ്റിക്കാനാവില്ലെന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വാഴക്കുല നീട്ടി നീട്ടീ നല്‍കിയ ശേഷം പറ്റിക്കുന്ന യുവതിയെ തുമ്പിക്കൈ കൊണ്ട് തൂക്കിയെറിയുന്ന ആനയാണ് ദൃശ്യങ്ങളിലുള്ളത്. പതിനാല് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. കുറ്റിക്കാട്ടിനിടയില്‍ നിന്ന് ആനയെ വാഴക്കുലയും വാഴക്കയും കാണിച്ച് യുവതി മുന്നോട്ട് കൊണ്ടുവരുന്നു. ആദ്യത്തെ തവണ വാഴക്കുല നീട്ടിയ ശേഷം ഊരിപ്പോയ ചെരുപ്പ് യുവതി ഇടുന്നു. ഇത് ആനയുടെ തുമ്പിക്കയ്യില്‍ തൊട്ടു തൊട്ടില്ലെന്ന രീതിയിലാണ്. പിന്നീട് അല്‍പം കൂടി പിന്നോട്ട് മാറി ക്യാമറയ്ക്ക് കുറച്ച് കൂടി സൌകര്യപ്രദമായി ഭാഗത്തേക്ക് മാറി നില്‍ക്കുന്ന യുവതി വീണ്ടും വാഴക്ക നീട്ടുന്നതോടെയാണ് കരിവീരന്‍ കലിപ്പിലാകുന്നത്.
You can’t fool an elephant even though he is tamed. They are one of the most intelligent animals to be in captivity. pic.twitter.com/rQXS6KYskN
— Susanta Nanda (@susantananda3) April 27, 2023
വലിപ്പത്തില്‍ മുന്നിലാണെങ്കിലും സഹജീവികളോട് അനുഭാവപൂര്‍ണമുള്ള പ്രതികരണത്തിലും അതുപോലെ ക്ഷോഭിച്ചാല്‍ നേരെ വിപരീതമായും പെരുപമാറുന്നതാണ് ആനയുടെ സ്വഭാവം. നാട്ടാനകളെ വര്‍ഷങ്ങളുടെ പരിശീലനത്തിന്‍റെ ഫലമായി മെരുക്കാമെങ്കിലും അവ ക്ഷുഭിതരായാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന മുന്നറിയിപ്പ് വീണ്ടും നല്‍കുന്നതാണ് വീഡിയോ. ആന തൂക്കിയെറിഞ്ഞ യുവതിയുടെ ആരോഗ്യ അവസ്ഥയേക്കുറിച്ചും സൂചനകള്‍ ഇല്ല.