• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

30,000 അടിയിൽ നിന്ന് 10 മിനിറ്റിൽ എമർജൻസി ലാൻഡിംഗ്, പൈലറ്റിനെ രക്ഷിക്കാനായില്ല

by Web Desk 06 - News Kerala 24
August 18, 2023 : 10:20 am
0
A A
0
30,000 അടിയിൽ നിന്ന് 10 മിനിറ്റിൽ എമർജൻസി ലാൻഡിംഗ്, പൈലറ്റിനെ രക്ഷിക്കാനായില്ല

ചിലി: 271 യാത്രക്കാരുമായി പുറപ്പെട്ട യാത്രാ വിമാനത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യം നേരിട്ട പൈലറ്റിനെ രക്ഷിക്കാനായി മുപ്പതിനായിരം അടിയില്‍ നിന്ന് പത്ത് മിനിറ്റില്‍ നടത്തിയ എമര്‍ജന്‍സി ലാന്‍ഡിംഗ് ശ്രമം ഫലം കണ്ടില്ല. 56കാരനായ പൈലറ്റിന് ദാരുണാന്ത്യം. ഓഗസ്റ്റ് 13ന് രാത്രി മിയാമിയില്‍ നിന്ന് ചിലിയിലെ സാന്‍റിയാഗോയിലേക്ക് പുറപ്പെട്ട വിമാനത്തിലെ പൈലറ്റ് ഇവാന്‍ ആന്ദൌറിനാണ് ശുചിമുറിയില്‍ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായത്.

പൈലറ്റിന്‍റെ ആരോഗ്യ സ്ഥിതി മോശമായതോടെ വിദഗ്ധ ചികിത്സയ്ക്കായുള്ള എല്ലാ സജ്ജീകരണങ്ങളുമൊരുക്കി വിമാനത്താവള അധികൃതര്‍ കാത്ത് നിന്നെങ്കിലും പൈലറ്റിനെ രക്ഷിക്കാനായില്ല. ലാതം എയര്‍ലൈന്‍സിനെ മുതിര്‍ന്ന പൈലറ്റിനെ രക്ഷിക്കാനായാണ് വളരെ പെട്ടന്ന് തന്നെ വിമാനം ലാന്‍ഡ് ചെയ്തത്. പനാമ സിറ്റിയിലെ ടോക്മെന്‍ അന്താരാഷ്ട്രാ വിമാനത്താവളത്തിലാണ് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത്. രാത്രി 11 മണിയോടെയാണ് പൈലറ്റിന് ഹൃദയാഘാതമുണ്ടായത്.

ബോയിംഗ് 787 വിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത്. എട്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മിയാമി സാന്‍റിയാഗോ യാത്രയില്‍ മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു അപ്രതീക്ഷിത സംഭവങ്ങള്‍ നടന്നത്. മൂന്ന് അംഗ ക്രൂ ആയിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 25 വര്‍ഷം നീണ്ട ഇവാന്‍റെ സേവനത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് ലാതം എയര്‍ലൈന്‍ പൈലറ്റിന്‍റെ മരണ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. യാത്രയില്‍ പെട്ടന്ന് നേരിട്ട തടസത്തിന് പിന്നാലെ വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാര്‍ക്കും പനാമ നഗരത്തിലെ ഹോട്ടലുകളില്‍ വിമാനക്കമ്പനി താമസം ഒരുക്കി നല്‍കുകയായിരുന്നു. ഇവാനെ അധികൃതര്‍ക്ക് കൈമാറിയ ശേഷം വിമാനം പിന്നീട് യാത്ര തുടരുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹിമാചൽ പ്രദേശ് മിന്നൽ പ്രളയം; മരണസംഖ്യ 74 ആയി

Next Post

ഭാര്യയെ സംശയം; കീടനാശിനി ബലമായി വായിലൊഴിച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഭാര്യയെ സംശയം; കീടനാശിനി ബലമായി വായിലൊഴിച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ

ഭാര്യയെ സംശയം; കീടനാശിനി ബലമായി വായിലൊഴിച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ

അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കും ഈ നാല് തരം ഡയറ്റ് പ്ലാനുകള്‍…

വണ്ണം കുറയ്ക്കാൻ ചില ടിപ്സ്; രാത്രിയില്‍ കിടക്കാൻ പോകും മുമ്പ് ചെയ്യേണ്ടത്...

അമ്മയുടെ മുന്നിലിട്ട് 12 കാരിയെ 8 തവണ കുത്തി; പ്രണയാഭ്യർഥന നിരസിച്ചതിന് ക്രൂരത

അമ്മയുടെ മുന്നിലിട്ട് 12 കാരിയെ 8 തവണ കുത്തി; പ്രണയാഭ്യർഥന നിരസിച്ചതിന് ക്രൂരത

കേരളത്തിന് അവകാശപ്പെട്ടത് കേന്ദ്രം ഇല്ലാതാക്കുന്നു ; വായ്പാ പരിധി വെട്ടിക്കുറച്ചതിനെതിരെ ധനമന്ത്രി

തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണത്തിന് ഉത്സവബത്ത പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

ബംഗാൾ ഉൾക്കടലിൽ അസാനി ചുഴലിക്കാറ്റ് മുന്നറിയിപ്പ് ; കേരളത്തിൽ 5 ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു, സഞ്ചാര പാത ഇങ്ങനെ; കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In