കൊല്ലം : പണിമുടക്ക് ദിവസം കെഎസ്ആർടിസി ബസുകൾ നശിപ്പിച്ച സംഭവത്തിൽ ജീവനക്കാർ അറസ്റ്റിൽ. കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവര്‍മാരാണ് പിടിയിലായത്. കൊട്ടാരക്കര പോലീസാണ് പ്രതികളെ പിടികൂടിയത്. പണിമുടക്ക് നടന്ന ദിവസം എട്ട് കെഎസ്ആർടിസി ബസുകളുടെ വയറിംഗ് കിറ്റുകള്‍ നശിപ്പിക്കപ്പെട്ടിരുന്നു. ഇതിൽ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാറിൻ്റെ നിർദ്ദേശാനുസരണം പോലീസ് അന്വേഷണം നടത്തുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കെഎസ്ആർടിസി 24 മണിക്കൂർ പണിമുടക്ക് നടത്തിയത്. ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്.