• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

300 കോടിയുടെ ബാങ്ക് വെട്ടിപ്പ്: 36 സ്വത്തുക്കൾ മരവിപ്പിച്ചു, മൊയ്തീനെ ഇ.ഡി ചോദ്യം ചെയ്യും

by Web Desk 04 - News Kerala 24
August 25, 2023 : 8:43 am
0
A A
0
300 കോടിയുടെ ബാങ്ക് വെട്ടിപ്പ്: 36 സ്വത്തുക്കൾ മരവിപ്പിച്ചു, മൊയ്തീനെ ഇ.ഡി ചോദ്യം ചെയ്യും

തൃശൂർ ∙ കരുവന്നൂർ സഹകരണ ബാങ്കിലെ 150 കോടി രൂപയുടെ ബെനാമി വായ്പയിൽ പലതും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എ.സി.മൊയ്തീന്റെ നിർദേശപ്രകാരമാണു നൽകിയതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കണ്ടെത്തി. 31ന് ചോദ്യം ചെയ്യലിനു ഹാജരാകാൻ മൊയ്തീനും ബാങ്കിന്റെ മുൻ മാനേജർ‍ ബിജു കരീമിനും ഇ ഡി സമൻസ് നൽ‍കി. പാർട്ടി ജില്ലാ കമ്മിറ്റിയിൽ ഉണ്ടായിരുന്ന കാലത്തു ബാങ്കിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നതു മൊയ്തീനാണ്. ബാങ്കിൽ നിന്ന് ഇദ്ദേഹത്തിന്റെ അടുപ്പക്കാർക്ക് എങ്ങനെ പണം ലഭിച്ചു എന്നു മനസ്സിലാക്കാനാണു ചോദ്യം ചെയ്യൽ. ബാങ്ക് മാനേജർ ബിജുവും മൊയ്തീനുമായുള്ള ബന്ധത്തെക്കുറിച്ചും ഇ ഡിക്ക് അറിയേണ്ടതുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ (പിഎംഎൽഎ) വകുപ്പനുസരിച്ചാണു മൊയ്തീന്റെയും മറ്റുള്ളവരുടെയും വീടുകളിൽ ഇ ഡി റെയ്ഡ് നടത്തിയത്. പിഎംഎൽഎ കേസ് റജിസ്റ്റർ ചെയ്താൽ അറസ്റ്റ് ഒഴിവാക്കാനാകില്ല.

ബാങ്കിൽ സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ 300 കോടിയോളം രൂപയുടെ തട്ടിപ്പാണു നടത്തിയതെന്നാണു പരാതി. ഇതിലെ വായ്പത്തട്ടിപ്പു മാത്രമാണ് ഇപ്പോൾ ഇ ഡി അന്വേഷിക്കുന്നത്. പണം മറ്റ് അക്കൗണ്ടുകളിലേക്കു മാറ്റിയതടക്കമുള്ള നിക്ഷേപത്തട്ടിപ്പുകൾ ഇതിനു പുറമേയാണ്.

ബാങ്ക് ഭരിച്ചിരുന്ന രാഷട്രീയ പാർട്ടിയുടെ നേതാക്കൾക്കു തട്ടിപ്പിൽ പങ്കുണ്ടെന്ന്, സിപിഎം എന്നു പേരു പറയാതെ ഇ ഡി വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ മൊയ്തീനെയും ബെനാമികളെയും ഒഴിവാക്കി, ഉദ്യോഗസ്ഥരെയും പ്രാദേശിക നേതാക്കളെയും മാത്രം പ്രതിയാക്കിയ ക്രൈംബ്രാഞ്ച് നടപടിയും ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണ്.

മൊയ്തീന്റെ 28 ലക്ഷത്തിന്റെ അക്കൗണ്ട് മരവിപ്പിച്ചതിനു പുറമേ 15 കോടിയോളം രൂപയുടെ മറ്റു 36 സ്വത്തുക്കളും ഇ ഡി മരവിപ്പിച്ചിട്ടുണ്ട്. ഇടപാടുകളിലെ കമ്മിഷൻ ഏജന്റായ എ.കെ.ബിജോയിയുടെ 30 കോടിയുടെ സ്വത്തു നേരത്തെ മരവിപ്പിച്ചിരുന്നു. ഈ ബെനാമി സ്വത്തുവകകളിൽ മൊയ്തീനു പങ്കാളിത്തമുണ്ടോ എന്നാണ് ഇ ഡി ഇപ്പോൾ പരിശോധിക്കുന്നത്.

ബാങ്കിൽ അംഗങ്ങളായ പാവപ്പെട്ടവരുടെ സ്വത്ത് അവർ അറിയാതെ പണയപ്പെടുത്തി അംഗങ്ങളല്ലാത്ത ബെനാമികൾക്ക് ഏജന്റുമാർ വഴി വായ്പ നൽകുകയായിരുന്നുവെന്നു ഇ ഡി കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ ഇതിലൂടെ വൻ സാമ്പത്തിക നേട്ടമുണ്ടാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വ്യാപക ക്രമക്കേട്; ഡ്രൈവറുടെ അക്കൗണ്ടിൽ ഗൂഗിൾ പേ വഴി 1.10 ലക്ഷം രൂപ

Next Post

ദിവസവും ഒരു നേരം മുളപ്പിച്ച ചെറുപയർ‌ കഴിക്കൂ, ​ഗുണങ്ങൾ‌ ഇതൊക്കെയാണ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ദിവസവും ഒരു നേരം മുളപ്പിച്ച ചെറുപയർ‌ കഴിക്കൂ, ​ഗുണങ്ങൾ‌ ഇതൊക്കെയാണ്

ദിവസവും ഒരു നേരം മുളപ്പിച്ച ചെറുപയർ‌ കഴിക്കൂ, ​ഗുണങ്ങൾ‌ ഇതൊക്കെയാണ്

വൈദ്യുതി ബില്ലിൽ സർച്ചാർജ് വർധിപ്പിച്ചു, പ്രതിമാസം പിരിക്കും; കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മീഷന്റെ പച്ചക്കൊടി

വൈദ്യുതി പ്രതിസന്ധി, സാമ്പത്തിക ബാധ്യത; മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

തുവ്വൂരിൽ യുവതിയെ കൊന്ന് കുഴിച്ചു മൂടിയ സംഭവം; പ്രതികളുമായി തെളിവെടുപ്പ് നടത്തും

തുവ്വൂരിൽ യുവതിയെ കൊന്ന് കുഴിച്ചു മൂടിയ സംഭവം; പ്രതികളുമായി തെളിവെടുപ്പ് നടത്തും

ഓണക്കാലത്ത് വില്‍ക്കാന്‍ വാറ്റ് ചാരായ നിര്‍മാണം; 73കാരന്‍ പിടിയില്‍

ഓണക്കാലത്ത് വില്‍ക്കാന്‍ വാറ്റ് ചാരായ നിര്‍മാണം; 73കാരന്‍ പിടിയില്‍

റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോ മോഷ്ടിച്ചു; യുവാവ് അറസ്റ്റില്‍

റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോ മോഷ്ടിച്ചു; യുവാവ് അറസ്റ്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In