മനാമ: ബഹ്‌റൈനില്‍ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട 26 പ്രവാസികളെ അറസ്റ്റ് ചെയ്തു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സസ് ഡയറക്ടറേറ്റ്, ഹ്യൂമന്‍ ട്രാഫിക്കിങ് ആന്‍ഡ് പബ്ലിക് മൊറാലിറ്റി ഡയറക്ടറേറ്റാണ് മൂന്ന് ഏഷ്യന്‍ വംശജരായ പുരുഷന്‍മാരെയും വിവിധ രാജ്യക്കാരായ 23 സ്ത്രീകളെയും അറസ്റ്റ് ചെയ്തത്.
അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കുറിച്ച് അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് വിവരങ്ങളും തെളിവുകളും ശേഖരിച്ച ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരായ എല്ലാ നിയമ നടപടിക്രമങ്ങളും സ്വീകരിച്ചതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സസ്് ഡയറക്ടറേറ്റ് അറിയിച്ചു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.