തിരുവനന്തപുരം : ജൂണ്‍ രണ്ടിന് ആഘോഷപരിപാടികളോടെ പ്രവേശനോത്സവം നടത്തുമെന്നും സ്കൂളുകള്‍ സജ്ജമെന്നും മന്ത്രി വി ശിവന്‍കുട്ടി. ആദ്യ രണ്ടാഴ്ച റിവിഷന്‍ മാത്രം. പാഠപുസ്തകങ്ങള്‍ പഠിപ്പിക്കില്ല. ചില സ്കൂളുകള്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്തുന്നു. ഒരു കാരണവശാലും ഈ സമീപനം സ്വീക്കരുത്. ഒന്നാം ക്ലാസില്‍ പരീക്ഷ പോലും ഒഴിവാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സംഘര്‍ഷമില്ലാത്ത അധ്യയന വര്‍ഷമാണ് സര്‍ക്കാര്‍ ലക്ഷ്യം – അദ്ദേഹം വ്യക്തമാക്കി.