തിരുവനന്തപുരം: ഇടതുമുന്നണി കൂടുതൽ വിപുലീകരിക്കപ്പെടുമെന്ന് ഇ.പി.ജയരാജൻ. ഇടതുമുന്നണി കണ്‍വീനറായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യപ്രതികരണത്തിലാണ് മുന്നണിയെ ഇനിയും വിപുലപ്പെടുത്താൻ ശ്രമിക്കുമെന്ന് ഇ.പി.ജയരാജൻ പറഞ്ഞത്. ഒരോ സംഘടനകൾക്കും അവരവരുടേതായ വ്യക്തിത്വമുണ്ട്. പ്രവര്‍ത്തകരുടെ ആവശ്യങ്ങളും വികാരവും അറിഞ്ഞ് വിവിധ സംഘടനകൾക്ക് നിലപാട് എടുക്കേണ്ടി വരുമെന്നും കെഎസ്ഇബിയുടെ തൊഴിലാളി യൂണിയനുകളുടെ സമരത്തോട് പ്രതികരിച്ചു കൊണ്ട് ഇപി പറഞ്ഞു.