തിരുവനന്തപുരം : കേരളത്തിലെ തെരുവുകൾ ചോരക്കളമാക്കാൻ സിപിഐഎം ശ്രമിക്കുന്നെന്ന് കെ മുരളീധരൻ എം പി. വിമാനത്തിൽ മുദ്രാവാക്യം വിളിക്കുന്നതിൽ വിലക്കുള്ളതായി അറിയില്ല. മാന്യമായി പ്രതിഷേധിച്ചവരെ സിപിഐഎം ഗുണ്ടകൾ മർദിച്ചു. പ്രവർത്തകരെ മർദിച്ച ഇ പി ജയരാജനെതിരെ കേസെടുക്കണം. ജനങ്ങൾക്ക് സുരക്ഷയൊരുക്കേണ്ടത് ഭരിക്കുന്നവരാണ്. ഗാന്ധിസം പറഞ്ഞിട്ട് കാര്യമില്ല, അടിച്ചാൽ തിരിച്ചടിക്കുമെന്ന് കെ മുരളീധരൻ പറഞ്ഞു. ഇപിക്കെതിരെ കേസ് എടുക്കണം. കേരള പോലീസ് കേസ് എടുക്കുമെന്ന് തോന്നുന്നില്ല. കേന്ദ്ര ആദ്യന്തര മന്ത്രാലയം – സിവിൽ ഏവിയേഷൻ എന്നിവർക്ക് പരാതി നൽകുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും.’
“ജനങ്ങൾക്ക് സുരക്ഷ ഒരുക്കേണ്ടത് ഭരിക്കുന്നവർ. ഇനി ഗാന്ധിസം പറഞ്ഞിട്ട് കാര്യമില്ല. ഇനി പോലീസിൽ പരാതിയില്ല. ഗാന്ധി പ്രതിമയുടെ തല സിപിഐഎമ്മുകാർ വെട്ടി. അവർ ആർ എസ് എസിന് തുല്യം.മുഖ്യമന്ത്രിയെ സംരക്ഷിക്കും എന്ന് സിപിഐഎം പറയുന്നു. ആഭ്യന്തര വകുപ്പ് പരാജയമെന്നതിന് തെളിവാണിത്. വിമാനത്തിൽ പ്രതിഷേധിച്ചവർ കാണിച്ചത് ജനവികാരം. ആയുധമില്ലാതെ മുദ്രാവാക്യം മാത്രം വിളിക്കുകയായിരുന്നു. അവരെ പാർട്ടി സംരക്ഷിക്കും.തെരുവിൽ നേരിട്ടാൽ തിരിച്ചും നേരിടും. പ്രതിപക്ഷത്ത് ഇരിക്കുന്നവരാണ് ഞങ്ങൾ നാട്ടിൽ സമാധാനം ഉണ്ടാക്കേണ്ടത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമല്ല. അടിച്ചാൽ തിരിച്ചടി’യെന്നും കെ.മുരളീധരൻ പറഞ്ഞു.