കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്. പദ്ധതി നടപ്പാക്കും, സര്‍വേരീതി മാത്രമാണ് മാറ്റിയത്. സര്‍ക്കാര്‍ സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ല. സർവേയ്ക്ക് മറ്റു മാർഗങ്ങളുണ്ട്. കെ റെയിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി സര്‍വേ ജിപിഎസ് വഴി നടത്താനാണ് പുതിയ തീരുമാനം. കല്ലിടണമെങ്കില്‍ സ്ഥലമുടമയുടെ അനുമതി തേടണമെന്നും നിര്‍ദേശമുണ്ട്.